Auto
Trending

ഇനി ഇലക്ട്രിക് വാഹനങ്ങളും വാങ്ങാതെ ഉപയോഗിക്കാം

ഇലക്ട്രിക് വാഹനങ്ങളും വാങ്ങാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുന്നതിനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വാഹന വാടക-സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് വിഭാഗമായ ക്വിക്ക് ലീസ് അവസരമൊരുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിലയ ഇലക്ട്രിക് റൈഡ് ഹെയ്‌ലിങ്ങ് സര്‍വീസ് പ്ലാറ്റ്‌ഫോമായ ബ്ലൂ സ്മാര്‍ട്ട് മൊബിലിറ്റിയുമായി സഹകരിച്ചാണ് ക്വിക്ക് ലീസിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുന്നത്.ക്വിക്ക് ലീസ്- ബ്ലൂ സ്മാര്‍ട്ട് ധാരണയുടെ ഭാഗമായി 100 ശതമാനം ഇലക്ട്രിക് ആയിട്ടുള്ള 500 വാഹനങ്ങളാണ് ലീസ്-സ്ബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ചേര്‍ക്കുക. ഈ വാഹനങ്ങള്‍ ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ വിന്യസിപ്പിക്കുകയും ബ്ലൂ സ്മാര്‍ട്ട് അപ്ല് വഴി പ്രവര്‍ത്തിക്കുന്ന എല്ലാ ഇലക്ട്രിക് റൈഡ് ഹെയ്‌ലിങ്ങ് സേവനങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്യാമെന്നാണ് വിവരം.മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിഭാഗമാണ് വാഹനങ്ങള്‍ ലീസ് അടിസ്ഥാനത്തിലും സബ്സ്‌ക്രിപ്ഷന്‍ മോഡലിലും നല്‍കുന്നത്. ക്വിക്ക്ലീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നകിനുള്ള സംവിധാനം ഒരുക്കുന്നത്. ക്വിക്ക്ലീസ് മഹീന്ദ്ര ഓട്ടോമോട്ടീവുമായി സഹകരിക്കുന്നതിലൂടെ മഹീന്ദ്രയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ ഉപയോക്താക്കളില്‍ എത്താനുള്ള വഴിയൊരുങ്ങുകയാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.ഗതാഗത സംവിധാനങ്ങള്‍ സ്മാര്‍ട്ടും സുസ്ഥിരവുമാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുന്ന ബ്ലൂ സ്മാര്‍ട്ട് ഏറ്റവും മികച്ച പങ്കാളിയാണ് ക്വിക്ക് ലീസ്. ഈ സഹകരണം ഇരു കമ്പനികള്‍ക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ബ്ലൂ സ്മാര്‍ട്ട് സി.ഇ.ഒ അന്‍മോള്‍ സിങ്ങ് ജാഗി അഭിപ്രായപ്പെട്ടു. മറ്റ് വാഹനങ്ങള്‍ക്കൊപ്പം വാടക അടിസ്ഥാനത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള പരിശ്രമം തുടരുമെന്നാണ് ക്വിക്ക് ലീസ് മേധാവിയായ മുഹമ്മദ് ടുറ ഉറപ്പുനല്‍കുന്നത്.ഒരു ഉപയോക്താവിന് വാങ്ങാതെ തന്നെ പുതിയ വാഹനം ഉപയോഗിക്കാനുള്ള അവസരമാണ് ക്വിക്ക്‌ലീസിലൂടെ ഒരുങ്ങുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, സര്‍വീസ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികള്‍, റോഡ് സൈസ് അസിസ്റ്റന്‍സ് തുടങ്ങിയവയുടെ ചിവലുകള്‍ മഹീന്ദ്ര ക്വിക്ക്‌ലീസ് തന്നെ വഹിക്കുമെന്നതാണ് ഈ പദ്ധതിയുടെ നേട്ടമായി വിലയിരുത്തുന്നത്.

Related Articles

Back to top button