Big B
Trending

ടെലിഗ്രാം സ്ഥാപകൻ യുഎഇയിലെ ഏറ്റവും വലിയ ധനികൻ

യുഎഇലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ്.1,720 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ ആണ് പവൽ ഇടം നേടിയത്.


അതേസമയം ഫോബ്‍സിൻെറ ലോക സമ്പന്നരുടെ പട്ടികയിൽ 112-ാം സ്ഥാനത്താണ് അദ്ദേഹം.. 2020 ൽ 340 കോടി ഡോളര്‍ ആയിരുന്നു ആസ്തിയെങ്കിൽ 2021 ൽ ഇത് 1720 കോടി ഡോളറാണ്. ഒറ്റ വര്‍ഷത്തെ സ്വത്ത് വർദ്ധന കൊണ്ട് ലോകത്തെ 200 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ ആദ്യ യുഎഇ നിവാസിയും ഇദ്ദേഹമാണ്.ടെലിഗ്രാം കൂടുതൽ ജനപ്രിയമായതാണ് ടെലിഗ്രാം സ്ഥാപകൻെറ സമ്പത്ത് ഗണ്യമായി വർദ്ധിപ്പിച്ചത്. വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതിന് ശേഷം അപ്ലിക്കേഷൻെറ ജനപ്രീതി വർദ്ധിച്ചിരുന്നു. ഇതും സമ്പത്ത് വര്‍ധനയ്ക്ക് സഹായകരമായി. ക്ലൗഡ് അധിഷ്ഠിത ഇൻസ്റ്റൻറ് മെസേജിങ് ആപ്ലിക്കേഷൻ ആണ് ടെലഗ്രാം.2013 മുതലാണ് ഇത് ലഭ്യമായി തുടങ്ങിയത് .എൻഡ്-ടു എൻഡ്ക്രി്റ്റഡ് വീഡിയോകോളിങ്, ഫയൽ ഷെയറിങ് തുടങ്ങിയ സേവനങ്ങളും ടെലിഗ്രാം ലഭ്യമാക്കുന്നുണ്ട്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‍ഫോമകളിൽ ആപ്പ് ലഭ്യമാണ്.

Related Articles

Back to top button