Big B
Trending

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട്ട് തുറന്നു

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. പി ടി ഉഷ റോഡിലെ നാലാം ഗേറ്റിനു സമീപമാണ് സെന്റര്‍ തുറന്നത്. വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളായി. മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന മൈന്‍ഡ് ആന്‍ഡ് ദി മാസറ്റര്‍, രോഗപ്രതിരോധശക്തി ലക്ഷ്യമിടുന്ന ജാഗ്, സാമൂഹ്യസേവന പദ്ധതിയായ സൗഖ്യ ചാരിറ്റി, ചികിത്സകള്‍ക്ക് മുന്‍ഗണനയും ഇളവുകളും നല്‍കുന്ന സാദരം പ്രിവിലേജ് കാര്‍ഡ്, സൗഹൃദ ഡിസ്‌ക്കൗണ്ട് കാര്‍ഡ് എന്നീ അഞ്ച് പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്നു.കോവിഡുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ലേക്‌ഷോര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ‘പുതുതായി തുറന്ന ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍ സാധാരണ ജനങ്ങള്‍ക്ക് ഉപകരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ആശുപത്രിയെന്നാല്‍ ലാഭം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കേണ്ടതല്ല. ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുവാന്‍ സാധ്യമാകുന്ന രീതിയിലേക്ക് പോവുക. കച്ചവട താല്‍പ്പര്യങ്ങള്‍ക്കപ്പുറം സേവനം മുഖമുദ്രയാക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു മെഡിക്കല്‍ സംവിധാനം കൂടി കോഴിക്കോട് നഗരത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ നഗരത്തില്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികള്‍ കൂടുതലുള്ളതെന്നും മേയര്‍ ഡോ ബീനാ ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് തന്നെ നഗരത്തില്‍ നിന്നു മാറി തിരക്കില്ലാത്ത ഒരു സ്ഥലത്ത് പുതിയൊരു ആശുപത്രി കൂടി ലേക്‌ഷോര്‍ തുടങ്ങണമെന്നും മേയര്‍ പറഞ്ഞു.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് തുറന്നത്. ഏറ്റവും ആധുനികമായ ചികിത്സാസേവനങ്ങള്‍ ലഭ്യമാക്കുന്ന ടെര്‍ഷ്യറി ചികിത്സാകേന്ദ്രം എന്നതിനൊപ്പം പ്രാഥമിക ആരോഗ്യരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനങ്ങളായ രോഗപ്രതിരോധം, ആരോഗ്യബോധവല്‍ക്കരണം എന്നീ മേഖലകളില്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വ്യത്യസ്തവും നൂതനവുമായ സേവനമാതൃകയാണ് പുതുതായി തുറന്ന വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ മുന്നോട്ടു വെയ്ക്കുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആരോഗ്യരക്ഷാരംഗത്തും ഹെല്‍ത്ത് ടൂറിസം രംഗത്തും മികച്ച മാതൃകയായ കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ അനുഭവസമ്പത്തും പ്രൊഫഷനല്‍ മികവും പുതിയ സെന്ററിന് പിന്‍ബലമാകുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

Related Articles

Back to top button