Big B
Trending

വിശ്വസ്ത ടെലികോം ഉല്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്രം

രാജ്യത്തെ വിശ്വസ്തതയുള്ള ടെലികോം ഉല്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യൻ ടെലികോം രംഗത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷ മുൻനിർത്തിയാണ് പുതിയ നടപടി.


വിശ്വസ്ത ടെലികോം ഉല്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായി ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകുന്നതിന് സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകി. ദേശീയ സുരക്ഷയെ ബാധിക്കാത്ത സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന സ്ഥാപനങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുക. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സമിതി അന്തിമപട്ടികയ്ക്ക് രൂപം നൽകും. ഈ പട്ടികയിൽ ഉൾപ്പെടുന്ന ഉൽപന്നങ്ങൾ രാജ്യത്തെ ടെലികോം സേവനദാതാക്കൾ ഉപയോഗിക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രി ശിവശങ്കർ പ്രസാദ് പറഞ്ഞു.

Related Articles

Back to top button