Tech
Trending

7000 എംഎഎച്ച് ബാറ്ററിയുമായി പോവ 3′ പുറത്തിറക്കി ടെക്‌നോ

ടെക്‌നോ പോവ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ‘പോവ 3’ പുറത്തിറക്കി. ഗെയ്മിങ് പ്രേമികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഈ മോഡല്‍ 33 വാട്‌സ് ഫ്‌ളാഷ് ചാര്‍ജറും, 7000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. ടെക്‌നോ പോവ 3 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. മെമ്മറി ഫ്യൂഷന്റെ സഹായത്തോടെ 6 ജിബി വേരിയന്റിന്റെ റാം 11 ജിബി വരെയും 4ജിബി വേരിയന്റിന്റെ റാം 7ജിബി ആയും വര്‍ധിപ്പിച്ച് അധിക വേഗതയും മെമ്മറി കാര്യക്ഷമതയും നല്‍കാം. ഇലക്ട്രിക് ബ്ലൂ, ടെക് സില്‍വര്‍, ഇക്കോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ടെക്‌നോ പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും. 4ജിബി വേരിയന്റിന് 11,499 രൂപയും 6ജിബി വേരിയന്റിന് 12,999 രൂപയുമാണ് വില.180 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, മെമ്മറി ഫ്യൂഷന്‍ സാങ്കേതികവിദ്യ വഴി 11 ജിബി വരെയുള്ള അള്‍ട്രാ ലാര്‍ജ് മെമ്മറി, 50 എംപി ട്രിപ്പിള്‍ റിയൽ ക്യാമറ എന്നിവയ്‌ക്കൊപ്പം മീഡിയാടെക് ഹീലിയോ ജി88 പ്രൊസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്.ഭാവിയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോസസറുകള്‍, കൂടുതല്‍ വേഗതശേഷി, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയുള്ള ഗെയിമിംഗ് ഉപകരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വർധിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സാധാരണക്കാര്‍ക്കും ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായൊരു ഗെയിമിംഗ് അനുഭവം ഇത് ലഭ്യമാക്കുമെന്ന് ടെക്‌നോ മൊബൈല്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

Related Articles

Back to top button