ഏറെകാത്തിരുന്ന എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന പ്രഖ്യാപിച്ചു. ഐപിഒ മെയ് നാലിന് ആരംഭിച്ച് മെയ് 9ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള തിയതി മെയ് രണ്ടാണ്.എല്‍ഐസി ചെയര്മാന് എം.ആര് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഓഹരിയൊന്നിന് 902-949 രൂപയായിരിക്കും വില. ചുരുങ്ങിയത് 15 ഓഹരികളുടെ ഒരു ലോട്ടിനെങ്കിലും അപേക്ഷിക്കണം. 22.12 കോടി ഓഹരികള്‍ (3.5ശതമാനം) വിറ്റഴിച്ച് 20,557.23 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന തുക 60,000 കോടിയായിരുന്നു. നേരത്തെ നിശ്ചയിച്ച തുകയില്‍ 60ശതമാനം കുറവുവരുത്തിയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. നിലവിലെ വിപണി സാഹചര്യം വിലയിരുത്തിയാണ് ഈ തീരുമാനം.ആറ് ലക്ഷം കോടിക്കുമുകളില്‍ വിപണിമൂല്യമുള്ള കമ്പനിയായി ഇതോടെ എല്‍ഐസി മാറും. ഇതോടെ രാജ്യത്തെ ഏറ്റവുംമൂല്യമുള്ള അഞ്ചാമത്തെ ലിസ്റ്റ് ചെയ്ത കമ്പനിയാകും.പോളിസി ഉടമകള്‍ക്ക് ഓഹരിയൊന്നിന് 60 രൂപയും ജീവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും 45 രൂപയും കിഴിവ് ലഭിക്കും. ജീവനക്കാര്‍ക്ക് അഞ്ചുശതമാനവും പോളിസി ഉടമകള്‍ക്ക് 10ശതമാനവും ഓഹരി നീക്കിവെയ്ക്കും.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023