Auto
Trending

ഇന്ത്യന്‍ നിരത്തില്‍ പത്ത് വര്‍ഷം തികച്ച് റെനോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് 10 വർഷം പിന്നിടുകയാണ്. ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വർഷം പൂർത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്.മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴികെ മറ്റ് പ്രദേശങ്ങൾക്കായി ഓഗസ്റ്റ് ആറ് മുതൽ 15 വരെ നീളുന്ന ഫ്രീഡം കാർണിവൽ റെനോ ഒരുക്കിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങൾക്ക് ഓണം, ഗണേഷ് ചതുർത്തി ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ മറ്റ് ആനുകൂല്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും റെനോ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി റെനോ കൈഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യൻ നിരത്തുകൾക്ക് സമ്മാനിക്കുകയാണ് കമ്പനി.കൈഗറിന്റെ RXT(O) എന്ന പുതിയ വേരിന്റാണ് റെനോ ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിട്ടുള്ളത്. 1.0 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ഈ മോഡലിന്റെ ഓട്ടോമാറ്റിക്-മാനുവൽ പതിപ്പാണ് റെനോ എത്തിച്ചിട്ടുള്ളത്. ഈ വാഹനത്തിന്റെ വില വരുംദിവസങ്ങളിൽ വെളിപ്പെടുത്തും. പുതിയ പതിപ്പിനൊപ്പം നിലവിലുള്ള വാഹനങ്ങൾക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകൾ.കൈഗറിന്റെ ഉയർന്ന വകഭേദമായ RXZ-ന്റെ താഴെയായാണ് പുതിയ വേരിയന്റിന്റെ സ്ഥാനം. എൽ.ഇ.ഡി. ഹെഡ്ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽ, ഡ്യുവൽ ടോൺ ബോഡി, പി.എം. 2.5 അഡ്വാൻസ്ഡ് ഫിൽട്ടർ, വയർലെസ് സ്മാർട്ട്ഫോൺ കണക്ടിവിറ്റി, എട്ട് ഇഞ്ച് ഫ്ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഈ ഓപ്ഷണൽ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഡസ്റ്റർ എന്ന എസ്.യു.വിയിലൂടെയാണ് റെനോ ഇന്ത്യൻ നിരത്തുകളിൽ പ്രവേശിച്ചത്. ഇന്ത്യൻ ജനതയ്ക്ക് തികച്ചും പുതുമയായിരുന്ന ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നാലെ നിരവധി മോഡലുകൾ റെനോ ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്.

Related Articles

Back to top button