Auto
Trending

ടാറ്റ കാറുകളിലെ അപൂര്‍വ്വനേട്ടം സ്വന്തമാക്കി ടിയാഗോ

പതിറ്റാണ്ടുകളായ ടാറ്റ മോട്ടോഴ്‌സ് പിന്തുടര്‍ന്ന് വന്നിരുന്ന ഡിസൈന്‍ ശൈലി പൊളിച്ചെഴുതിയ വാഹനമാണ് ടിയാഗോ എന്ന ഹാച്ച്ബാക്ക്. 2016-ല്‍ ഇംപാക്ട് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കി ഒരുങ്ങിയ ഈ വാഹനത്തിന്റെ നാല് ലക്ഷം യൂണിറ്റാണ് ഇന്ന് ഇന്ത്യയില്‍ ഉടനീളം നിരത്തുകളില്‍ ഓടുന്നത്. നാല് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തുന്ന ടിയാഗോ ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍ പ്രത്യേകം സിഗ്നേച്ചര്‍ റോള്‍ ഔട്ടിലൂടെ ആഘോഷമായാണ് പുറത്തിറക്കിയത്.അവതരിപ്പിച്ച് ആറ് വര്‍ഷത്തോട് അടുക്കുമ്പോഴാണ് ടാറ്റയെ തേടി ഈ നേട്ടമെത്തിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ള നാല് ലക്ഷമെന്ന നാഴികക്കല്ല് താണ്ടുന്ന ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ വാഹനമെന്ന ഖ്യാതിയും ഈ നേട്ടത്തിനൊപ്പം ടിയാഗോയെ തേടിയെത്തിയിട്ടുണ്ട്. ഈ ആഘോഷത്തിന് കൂടുതല്‍ നിറം പകരുന്നതിനായി ടിയാഗോ ഫോര്‍ എവര്‍ എന്ന കാമ്പയിനും ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്.പല തവണയായി നടത്തിയിട്ടുള്ള മുഖംമിനുക്കലുകളിലൂടെ ഏറ്റവും മികച്ച സ്റ്റൈലിലാണ് ടിയാഗോ ഇപ്പോള്‍ നിരത്തുകളില്‍ നിറയുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഫോര്‍ എവര്‍ ശ്രേണേയുടെ ഒരു പ്രധാന ഭാഗമാണ് ടിയാഗോയില്‍ നല്‍കിയിട്ടുള്ള ബി.എസ്.6 എന്‍ജിന്‍. നിലവില്‍ ടിയാഗോ, ടിയാഗോ എന്‍.ആര്‍.ജി. എന്നീ രണ്ട് ശ്രേണികളിലായി 14 വേരിയന്റുകളിലാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ വാഹനം കൂടിയായ ടിയാഗോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.1.2 ലിറ്റര്‍ പെട്രോള്‍, ഐ-സി.എന്‍.ജി. എന്നീ രണ്ട് ഫ്യുവല്‍ ഓപ്ഷനുകളിലാണ് ടിയാഗോ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ നല്‍കുന്നുണ്ട്. കാര്യമായ സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ള ഈ വാഹനം ക്രാഷ്‌ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി ഇത് അടിവരയിട്ടിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എ.ബി.എസ്, ഇ.ബി.ഡി, പാര്‍ക്കിങ്ങ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഇതിലുണ്ട്.

Related Articles

Back to top button