Auto
Trending

ടാറ്റ സഫാരി ഗോള്‍ഡ് എഡിഷന്‍ മോഡലുകള്‍ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്സിന്റ ജനപ്രിയ എസ്.യു.വി. മോഡലായ സഫാരിയുടെ ഗോൾഡ് എഡിഷൻ അവതരിപ്പിച്ചു. ഐ.പി.എൽ. വേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വാഹനത്തിന് 21.89 ലക്ഷം രൂപയാണ് എക്സ്ഷോറും വില.റെഗുലർ മോഡലുകളുടെ രൂപത്തിൽ ഡിസൈൻ എലമെന്റുകൾ നൽകി വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സഫാരി എസ്.യു.വിയുടെ ഈ പ്രത്യേക പതിപ്പ് വിപണിയിൽ എത്തുന്നത്.ഫ്രോസ്റ്റ് വൈറ്റ് നിറത്തിന്റെ മറ്റൊരു പതിപ്പായാണ് ഗോൾഡ് വൈറ്റ് എത്തിയിട്ടുള്ളത്. റൂഫിന് കറുപ്പ് നിറം നൽകി ഡ്യുവൽ ടോണിലാണ് വൈറ്റ് ഗോർഡ് പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ലിലും ഹെഡ്ലാമ്പിന് സമീപത്തും ഡോർ ഹാൻഡിലിലും റൂഫ് റെയിലിലും സ്വർണ നിറത്തിലുള്ള ആക്സെന്റുകൾ നൽകിയാണ് ഗോൾഡ് എഡിഷന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. അലോയി വീൽ ഉൾപ്പെടെയുള്ള മറ്റ് ഫീച്ചറുകൾ റെഗുലർ മോഡലിലേതിന് സമമാണ്.വ്യത്യസ്തമായ ഇന്റീരിയറാണ് ഗോൾഡ് എഡിഷന്റെ രണ്ട് പതിപ്പിലും നൽകിയിട്ടുള്ളത്. രണ്ട് മോഡലിലും ഓയിസ്റ്റർ വൈറ്റ് ഫീനീഷിങ്ങിലുള്ള ഡയമണ്ട് ക്വാളിറ്റേഡ് ലെതർ സീറ്റുകളാണ് നൽകിയിട്ടുള്ളത്.

ഒന്ന്, രണ്ട് നിരകളിൽ നൽകിയിട്ടുള്ള ക്യാപ്റ്റൻ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എയർ പ്യൂരിഫയർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയും വാഹനത്തിന്റെ അകത്തളത്തിന് പ്രീമിയം ഭാവം പകരുന്നവയാണ്.മോണ്ട് ബ്ലാങ്ക് മാർബിൾ ഫിനീഷിങ്ങിലാണ് വൈറ്റ് ഗോൾഡ് പതിപ്പിന്റെ ഡാഷ് ബോർഡ് ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക് ഗോൾഡ് പതിപ്പിലെ ഡാഷ് ബോർഡ് ഡാർക്ക് മാർബിൾ ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. എ.സി. വെന്റുകളിലും ഡാഷ് ബോർഡിന് താഴെ ഭാഗത്തുമായി സ്വർണ നിറത്തിലുള്ള ആക്സെന്റുകൾ നൽകി അലങ്കരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ റെഗുലർ മോഡലിന് സമമാണ്.മെക്കാനിക്കലായ മാറ്റങ്ങളും ഗോൾഡ് എഡിഷനിൽ വരുത്തിയിട്ടില്ല. റെഗുലർ മോഡലിൽ നൽകിയിട്ടുള്ള 2.0 ലിറ്റർ ഡീസൽ എൻജിനാണ് ഗോൾഡ് എഡിഷനും കരുത്തേകുന്നത്. ഇത് 168 ബി.എച്ച്.പി. പവറും 350 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button