Big B
Trending

68 വര്‍ഷങ്ങൾക്ക് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ

68 വര്‍ഷങ്ങൾക്ക് ശേഷം എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിൻെറ കൈകളിലേക്ക് തിരിച്ചെത്തുന്നു. വിഷയത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകി സര്‍ക്കാര്‍. ടാറ്റ ഗ്രൂപ്പാണ് എയര്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും വലിയ ലേല തുക നൽകുന്നത്. 18,000 കോടി രൂപയാണ് ടാറ്റ നൽകുന്നത്. കടക്കെണിയിൽ ആയ എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ സൺസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ എയര്‍ ഇന്ത്യ ലേല നടപടികൾ പൂര്‍ത്തിയായി. കമ്പനിയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണ്. സര്‍ക്കാരിൻെറ ഉടമസ്ഥതയിൽ ഉള്ള ഓഹരികളായിരുന്നു ഇത്.കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ എന്നിവയുടെ ഉൾപ്പെടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളിൽ ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു.ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ ഇന്ത്യക്കായി ഒടുവിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്. എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പ് തന്നെയാണ്. ഇതാണ് രാജ്യത്തിൻെറ ദേശീയ വിമാന കമ്പനി എന്ന മുഖമുണ്ടായിരുന്ന എയര്‍ ഇന്ത്യ അതിൻെറ ഉടമസ്ഥര്‍ക്ക് തന്നെ വര്‍ഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കാൻ കാരണം.സര്‍ക്കാര്‍ നിശ്ചയിച്ച ലേലത്തുകയേക്കാൾ 3,000 കോടി രൂപയോളം അധികമാണ് ടാറ്റ നൽകുന്നത് എന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഏകദേശം 6,000 കോടി രൂപയോളമാണ് എയര്‍ ഇന്ത്യയുടെ കടം.എയര്‍ ഇന്ത്യ ടാറ്റയുടെ ഉടമസ്ഥതയിൽ ആകുന്നതോടെ കമ്പനിയുടെ മുഖം മാറിയേക്കും. കണക്കെണിയിലായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടാനും ഈ രംഗത്ത് മുൻനിരയിലേക്ക് കമ്പനി ഉയരാനും ടാറ്റ ഗ്രൂപ്പിൻെറ ഏറ്റെടുക്കൽ സഹായകരമായേക്കും. അതേസമയം സര്‍ക്കാരിൻെറ മുഖമായിരുന്ന വിമാന കമ്പനി പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

Related Articles

Back to top button