Auto
Trending

റേഞ്ച് ഉയര്‍ത്തി പുതിയ ടാറ്റ നെക്‌സോണ്‍ വരുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ ടോപ്പ് സെല്ലിങ്ങ് പട്ടം ചാർത്തി കിട്ടിയ വാഹനമാണ് ടാറ്റ നെക്സോൺ ഇ.വി. 312 കിലോമീറ്റർ റേഞ്ചുമായെത്തിയ ഈ വാഹനം ഇലക്ട്രിക് വാഹന വിപണിയുടെ 60 ശതമാനവും സ്വന്തമാക്കുകയായിരുന്നു. ഈ വാഹനത്തിന് ലഭിച്ച സ്വീകാര്യത വർധിപ്പിക്കുന്നതിനായി കൂടുതൽ റേഞ്ചുമായി ഈ ഇലക്ട്രിക് എസ്.യു.വിയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോർട്ട്.കൂടുതൽ ശേഷിയുള്ള ബാറ്ററിയുമായായിരിക്കും പുതിയ നെക്സോൺ ഇ.വി. എത്തുകയെന്നാണ് വിവരം. ഇപ്പോൾ നിരത്തുകളിലുള്ള മോഡലിൽ 30.2 kWh ബാറ്ററിയാണ് നൽകിയിട്ടുള്ളതെങ്കിൽ പുതിയ മോഡലിൽ 40 kWh ബാറ്ററി ഒരുക്കാനാണ് നിർമാതാക്കളുടെ നീക്കം. പുതിയ ബാറ്ററി നൽകുന്നതോടെ റേഞ്ച് 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിലുള്ള മോഡലിന് 312 കിലോമീറ്റർ റേഞ്ച് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും പല ഡ്രൈവിങ്ങ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ വലിയ മാറ്റമുണ്ടാകുന്നുണ്ടെന്നാണ് വിവരം. നിർമാണത്തിലും പരീക്ഷണയോട്ടത്തിലുമുള്ള ഈ വാഹനം ഏപ്രിൽ മാസത്തോടെ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.നെക്സോൺ ഇലക്ട്രിക്കിന് നിലവിൽ 14.29 ലക്ഷം രൂപ മുതൽ 16.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. അതേസമയം, പുതിയ മോഡൽ എത്തുന്നതോടെ വിലയിൽ മാറ്റമുണ്ടായേക്കും. മൂന്ന് ലക്ഷം രൂപയോളം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button