
ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ വാഹനം എന്ന ഖ്യാതി ആദ്യം സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത വാഹനമായ ടാറ്റ നെക്‌സോണിൻ്റെ പുതിയ ഒരു വേരിയന്റ് കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. XM+(S) എന്ന് പേരിട്ടിരിക്കുന്ന ഈ വേരിയന്റിന് 9.75 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് നെക്‌സോണിന്റെ ഈ വേരിയന്റും എത്തുന്നത്. XM +(S) പെട്രോള്‍ മാനുവല്‍ മോഡലിന് 9.75 ലക്ഷം രൂപയും XM +(S) പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് 10.40 ലക്ഷം രൂപയും XM +(S) ഡീസല്‍ മാനുവല്‍ മോഡലിന് 11.05 ലക്ഷം രൂപയും, XMA+(S) വേരിയന്റിന് 11.70 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.കാര്‍ഗറി വൈറ്റ്, ഡേടോണ ഗ്രേ, ഫ്‌ളെയിം റെഡ്, ഫോളിയാഷ് ഗ്രീന്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ XM+(S) വേരിയന്റ് എത്തിയിട്ടുള്ളത്.XM(S) വേരിയന്റിനും XZ+ വേരിയന്റിനും ഇടയിലാണ് ഈ പുതിയ വേരിയന്റിന്റെ സ്ഥാനം.ഇലക്ട്രിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, റിയര്‍ എ.സി. വെന്റുകള്‍, ഓട്ടോ സെന്‍സിങ്ങ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്രൈവ് മോഡുകള്‍, 12 വോള്‍ട്ട് റിയര്‍ പവര്‍ സോക്കറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയ ഫീച്ചറുകളാണ് നെക്‌സോണിന്റെ പുതിയ വേരിയന്റിലുള്ളത്.ഡിസൈനിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഈ വേരിയന്റ് എത്തിച്ചിരിക്കുന്നത്.