Tech
Trending

ടാറ്റ നിയൂ സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചു

ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ നിയൂ സൂപ്പര്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം പോലുള്ള ആപ്പുകള്‍ക്ക് സമാനമായ ആപ്പ് ആണ് ടാറ്റ നിയൂ.യുപിഐ പേമെന്റുകള്‍, ഹോട്ടല്‍ ബുക്കിങ്, ഫ്‌ളൈറ്റ് ബുക്കിങ്, പലചരക്ക്, ഫാഷന്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ വില്‍പന ഉള്‍പ്പടെ വിവിധങ്ങളായ സേവനങ്ങള്‍ ടാറ്റ നിയു ആപ്പില്‍ ലഭിക്കും.ആന്‍ഡ്രോയിഡിലും ഐഓഎസിലും ഈ ആപ്പ് ലഭിക്കും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ടാറ്റ നിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാനാവും.ഇന്ത്യന്‍ ഉപഭോക്താക്കളുടെ ജീവിതം ലളിതവും എളുപ്പമുള്ളതുമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.ആപ്പ് വഴി നടക്കുന്ന ഇടപാടുകള്‍ക്കെല്ലാം ഉപഭോക്തക്കള്‍ക്ക് നിയു കോയിനുകള്‍ (NeuCoins) ലഭിക്കും. ഒരു നിയു കോയിന്‍ ഒരു രൂപയ്ക്ക് തുല്യമാണ്. ഇത് ഭാവിയില്‍ നടത്തുന്ന ഷോപ്പിങുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ടാറ്റ പേ സേവനം ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കാണ് നിയു കോയിന്‍ ഉപയോഗിക്കാനാവുക. ആമസോണ്‍ പേ, പേടിഎം വാലറ്റ് എന്നിവയ്ക്ക് സമാനമാണിത്.യുപിഐ ഇടപാടുകളും ഈ ആപ്പ് വഴി നടത്താന്‍ സാധിക്കും. ക്യൂആര്‍ കോഡ് വഴി കടകളില്‍ പണം നല്‍കുക, സുഹൃത്തുക്കള്‍ക്ക് പണമയക്കുക, സ്വന്തം അക്കൗണ്ടുകളിലേക്ക് പണം അയക്കുക തുടങ്ങി എല്ലാ വിധ യുപിഐ സേവനങ്ങളും ഇതില്‍ ഉപയോഗിക്കാം. ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കുമായി വിവിധ സേവനങ്ങളുമായി ടാറ്റ നിയു പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.മൊബൈല്‍ നമ്പറും ഇമെയിലും നല്‍കി ടാറ്റ നിയു ആപ്പില്‍ അക്കൗണ്ട് നിര്‍മിക്കാനാവും. ആര്‍ക്കും എളുപ്പം ഉപയോഗിക്കാനാവുന്ന ഇന്റര്‍ഫെയ്‌സ് ആണ് ഇതിലുള്ളത്.

Related Articles

Back to top button