Auto
Trending

ഇലക്ട്രിക്കിലെ താരമാകാന്‍ ടാറ്റ അവിന്യ എത്തി

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ്പ് കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുതിയ എസ്.യു.വി. കണ്‍സെപ്റ്റ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്‌സിന്റെ ജനറേഷന്‍ 3 പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ എസ്.യു.വി. കണ്‍സെപ്റ്റിന് അവിന്യ ഇ.വി. എന്നാണ് നിര്‍മാതാക്കള്‍ പേര് നല്‍കിയിരിക്കുന്നത്. ടാറ്റയുടെ പുതിയ ലോഗോയുമേന്തി ആദ്യമായി എത്തുന്ന വാഹനമെന്ന പ്രത്യേകതയും അവിന്യയ്ക്കുണ്ട്.ഗ്രില്ലില്‍ ആരംഭിച്ച് ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന എന്‍.ഇ.ഡി. സ്ട്രിപ്പാണ് ഈ വാഹനത്തിന്റെ മുന്നിലും പിന്നിലും ലോഗോയായി നല്‍കിയിട്ടുള്ളത്.മുമ്പുണ്ടായിരുന്ന ടി എന്ന അക്ഷരമാണ് ഈ ലൈറ്റ് സൂചിപ്പിക്കുന്നത്.ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2025-ഓടെയായിരിക്കും നിരത്തുകളിലെത്തുക.ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളുമായായിരിക്കും ഈ വാഹനം എത്തുകയെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ ഇലക്ട്രിക് ബ്രാന്റായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ പുതിയ ഡിസൈന്‍ ലാഗ്വേജില്‍ ഒരുങ്ങിയിട്ടുള്ള വാഹനവുമായിരിക്കും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിച്ച അവിന്യ.ആഡംബര വാഹനങ്ങളെ വെല്ലുന്ന ഡിസൈനിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്. ലോഗോയും ഡി.ആര്‍.എല്ലുമാകുന്ന എല്‍.ഇ.ഡി. സ്ട്രിപ്പ് ബോണറ്റിന്റെ മുന്നില്‍ നല്‍കിയിട്ടുള്ളതും ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് ഉപമിക്കാന്‍ സാധിക്കുന്ന മുഖഭാവലും പുതുമയുള്ള അലോയി വീലുമുള്‍പ്പെടെയാണ് ഡിസൈന്‍ മനോഹരമാക്കുന്നത്.വശങ്ങളിലേക്ക് തുറക്കുന്ന ബട്ടര്‍ഫ്‌ളൈ ഡോറുകളാണ് അകത്തളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഫ്യുച്ചറിസ്റ്റിക് ഇന്റീരിയര്‍ എന്ന വിശേഷിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് അകത്തളത്തില്‍ ഫീച്ചറുകള്‍ നല്‍കുക. പുതിയ സാങ്കേതികവിദ്യ, മോഡേണ്‍ ഫീച്ചറുകള്‍, ഏറ്റവും അകര്‍ഷകമായ സീറ്റുകള്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവയായിരിക്കും അവിന്യയുടെ അകത്തളത്തെ സമ്പന്നമാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.ഭാരം കുറഞ്ഞ കുറഞ്ഞ ഘടകങ്ങള്‍ ഉപയോഗിച്ച് ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഏറ്റവും മികച്ച പ്രകടനവും അവിന്യ നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്. നെക്സ്റ്റ് ജനറേഷന്‍ മെറ്റീരിയല്‍, കാര്യക്ഷമമായ ഇലക്ട്രോണിക് പാര്‍ട്‌സുകള്‍, എനര്‍ജി മാനേജ്‌മെന്റ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനത്തിന്റെ ആര്‍കിടെക്ചര്‍ ഒരുങ്ങിയിട്ടുള്ളത്.30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ്.

Related Articles

Back to top button