Tech
Trending

യുപിഐ സേവനം ഉള്‍പ്പെടുത്തിയ ഫീച്ചര്‍ ഫോണുകളുമായി നോക്കിയ

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാനറിയാത്തവര്‍ക്കും വയര്‍ലെസ് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന രണ്ടു നോക്കിയ ഫോണുകള്‍ പുറത്തിറങ്ങി. നോക്കിയ 105 (2023), നോക്കിയ 106 4ജി എന്ന പേരില്‍ ഇറക്കിയിരിക്കുന്ന രണ്ടു ഫീച്ചര്‍ ഫോണുകള്‍ക്ക് വയര്‍ലെസ് പണമിടപാട് നടത്താനള്ള ശേഷി ഉണ്ടെന്ന് കമ്പനി അറിയിച്ചു. ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യുപിഐ 123 പേ (UPI 123PAY) ഫങ്ഷണാലിറ്റിയാണ് ഇവയെ സാധാരണ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്റര്‍റാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് നമ്പര്‍ (ഐവിആര്‍), ഫീച്ചര്‍ ഫോണുകളിലെ ആപ്പുകളുടെ പ്രവര്‍ത്തനരീതി, മിസ്ഡ് കോള്‍ അധിഷ്ഠിത സമീപനം, പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്ഠിത പണമിടപാട് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഫീച്ചര്‍ ഫോണുകളിലെ യുപിഐ 123 പേയുടെ പ്രവര്‍ത്തനം. ഐപിഎസ് എല്‍സിഡി സാങ്കേതിക വിദ്യയോടെയാണ് ഫോണുകളിലെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. യുപിഐ സൗകര്യത്തിന് പുറമെ മികച്ച ബാറ്ററി ലൈഫും കമ്പനി ഫോണില്‍ വാഗ്ദാനം ചെയ്യുന്നു. നോക്കിയ 105 ല്‍ 1000 എംഎഎച്ച് ബാറ്ററിയാണ്. നോക്കിയ 106 4ജിയില്‍ 1450 എംഎഎച്ച് ബാറ്ററിയാണുള്ളത്. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വിവിധ ഡ്യുറബിലിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് നോക്കിയ 106 4ജി തയ്യാറാക്കിയിരിക്കുന്നത് എന്നും പരുക്കന്‍ ഉപയോഗത്തെ അതിജീവിക്കാന്‍ ഫോണിന് സാധിക്കുമെന്നും എച്ച്എംഡി ഗ്ലോബല്‍ പറഞ്ഞു. മെയ് 18 മുതല്‍ ഇവയുടെ വില്‍പനയാരംഭിച്ചു. നോക്കിയ 105 2023 യ്ക്ക് 1299 രൂപയും നോക്കിയ 106 4ജിയ്ക്ക് 2199 രൂപയും ആണ് വില.

Related Articles

Back to top button