Auto
Trending

ടിയാഗോ വിക്ടറി യെല്ലോ മോഡല്‍ പിന്‍വലിച്ച് ടാറ്റ

ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന് ഏറ്റവുമധികം വിജയം സമ്മാനിച്ച വാഹനമാണ് എൻട്രി ലെവൽ മോഡലായ ടിയാഗോ. ആറ് നിറങ്ങളിൽ എത്തിയിരുന്ന ടിയാഗോ നിരയിൽനിന്ന് വിക്ടറി യെല്ലോ മോഡൽ ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ടിയാഗോ നിര അഞ്ച് നിറങ്ങളിലേക്ക് ചുരുങ്ങി.ഫ്ളെയിം റെഡ്, പ്യൂവർ സിൽവർ, അരിസോണ ബ്ലൂ, പേൾസെന്റ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് നിലവിൽ ടിയാഗോ എത്തിയിട്ടുള്ളത്.


ടെക്ടോണിക് ബ്ലു നിറത്തിലുള്ള മോഡലിന് പകരമാണ് അരിസോണ ബ്ലു നിറത്തിൽ ടിയാഗോ അവതരിപ്പിച്ചത്.വിക്ടറി യെല്ലോ നിറത്തിലുള്ള ടിയാഗോ ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ നിറം പിൻവലിച്ചത് സംബന്ധിച്ച് ടാറ്റയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷമാണ് ടിയാഗോ, ഡിസൈൻ മാറ്റങ്ങൾ വരുത്തി കൂടുതൽ നിറങ്ങളിൽ സ്റ്റൈലിഷായി വിപണിയിൽ രണ്ടാം വരവ് നടത്തിയത്.XE, XT, XZ, XZ+ എന്നീ വേരിയന്റുകളിലാണ് ടിയാഗോ വിപണിയിൽ എത്തിയിട്ടുള്ളത്. തുടക്കത്തിൽ പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തിയിരുന്നെങ്കിലും നിലവിൽ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനിലാണ് ഈ വാഹനം എത്തുന്നത്. ഇത് 85 ബി.എച്ച.പി. പവറും 113 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഇതിലുണ്ട്.

Related Articles

Back to top button