Auto
Trending

ടാറ്റയുടെ വാഹനങ്ങൾ വാങ്ങാൻ ഇനി ചെലവേറും

ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിച്ചു. മോഡലും വേരിയന്റും അനുസരിച്ച് ടാറ്റാ കാറുകളുടെ വില ശരാശരി 1.8 ശതമാനം വർധിപ്പിച്ചതായി കമ്പനി അറിയിച്ചു. മെയ് 8 മുതലാണ് വില വർധന നിലവിൽ വന്നത്.അതേസമയം മെയ് ഏഴിനോ അതിനുമുമ്പോ ടാറ്റയുടെ വാഹനങ്ങൾ ബുക്ക് ചെയ്ത ഉപഭോക്താക്കളെ വില വർധനവ് ബാധിക്കില്ല.സ്റ്റീൽ, ലോഹങ്ങൾ, ഉരുക്ക് തുടങ്ങിയ ചരക്കുകളുടെ വിലയിലുണ്ടായ വർധനവാണ് വിലക്കയറ്റത്തിന് കാരണമായത്.


കമ്പനിയുടെ ‘പുതിയ ഫോറെവർ’ ഉത്പന്നങ്ങൾ വിപണിയിൽ ശക്തമായ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ബ്രാൻഡിൻ മേലുള്ള വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും ടാറ്റ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.കൊവി‍ഡിനെ തുടർന്നുള്ള പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ നിരവധി കമ്പനികൾ നേരത്തെ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിക്കാൻ ടാറ്റയും തീരുമാനിച്ചത്. ജനുവരിയിൽ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനളുടെ വില വർധിപ്പിച്ചിരുന്നു. കൂടാതെ ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താൽ‌പ്പര്യങ്ങൾ‌ സംരക്ഷിക്കുന്നതിനായി സമഗ്രമായ ബിസിനസ് പ്ലാൻ‌ ആരംഭിച്ചതായും കമ്പനി അറിയിച്ചിരുന്നു.

Related Articles

Back to top button