Auto
Trending

വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്

രാജ്യത്തെ ഏറ്റവുമധികം വരുമാനം കൊയ്യുന്ന വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ലാഭമുയർത്തുന്നതിനായി വീണ്ടും വിആർഎസ് പ്രഖ്യാപിച്ചു. ചെലവ് കുറച്ച് വരുമാനമുയർത്തുന്നതിന്റെ ഭാഗമായാണ് 42,597 ഓളം ജീവനക്കാർക്കായി കമ്പനി വിആർഎസ് പ്രഖ്യാപിക്കുന്നത്. അഞ്ചു വർഷമോ അതിൽ കൂടുതലോ കമ്പനിയിൽ ജോലി ചെയ്തവർക്ക് വിആർഎസിന് അപേക്ഷിക്കാം.


പദ്ധതിപ്രകാരം കമ്പനിയിലെ പകുതിയോളം ജീവനക്കാർ വിആർഎസിന് അർഹരാണ്. നാലു വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് കമ്പനി വിആർഎസ് പ്രഖ്യാപിക്കുന്നത്. ജീവനക്കാരുടെ പ്രായവും കമ്പനിയിലെ സർവീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക. ജനുവരി 9 വരെ ജീവനക്കാർക്ക് വിആർഎസിന് അപേക്ഷിക്കാം. 2017 ലെ സമാനമായ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം ജീവനക്കാരും ഇത് സ്വീകരിച്ചിരുന്നില്ല. എന്നാൽ വാഹന മേഖലയിലെ മാന്ദ്യത്തെ തുടർന്ന് 2019 മുതൽ കമ്പനി വിആർഎസ് നടപ്പാക്കിവരികയാണ്. ടാറ്റയ്ക്ക് സമാനമായി ഹീറോ മോട്ടോർകോർപ്പ്, അശോക് ലെയ്ലാൻഡ് തുടങ്ങിയ കമ്പനികളും സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.

Related Articles

Back to top button