Auto
Trending

അൾട്രാ സ്ലീക് ടി ട്രക്കുമായി ടാറ്റ

ഇടത്തരം വാണിജ്യ ട്രക്ക് ആയ അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.നഗരപ്രദേശങ്ങളിലെ ചരക്കുനീക്കത്തിന് അനുയോജ്യമായ വാഹനം വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ 4 ടയർ, 6 ടയർ, വിവിധ വലുപ്പത്തിലുള്ള ഡെക്ക് പതിപ്പുകളിൽ ലഭ്യമാണ്. 100 എച്ച്പി കരുത്തുള്ള എൻജിൻ. 3 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ വാറന്റിയും ടാറ്റ നൽകുന്നുണ്ട്.


തിരക്കേറിയ നഗരങ്ങളിൽ അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.1900 എംഎം വലുപ്പമുള്ള ഡ്രൈവർ ക്യാബിനാണ് വാഹനത്തിനുള്ളത്. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിൾട് ആൻഡ് ടെലിസ്കോപിക് പവർ സ്റ്റീയറിങ്, ഡാഷ്ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ എന്നിവ സഹിതം ആണ് ക്യാബിൻ. ഇൻബിൽട്ട് മ്യൂസിക് സിസ്റ്റം, യുഎസ്‌ബി ഫാസ്റ്റ് ചാർജിങ് പോർട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതൽ സൗകര്യം നൽകുന്നു. ലെൻസ് ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാംപ് എന്നിവ രാത്രിയിലും മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു.എയർ ബ്രേക്കുകളും പരബോളിക് ലീഫ് സസ്പെൻഷനും കൂടുതൽ സുരക്ഷ പ്രദാനം ചെയ്യുന്നു.

Related Articles

Back to top button