Big B
Trending

ബിഗ് ബാസ്കറ്റുമായി സഖ്യമുണ്ടാക്കാൻ പദ്ധതിയിട്ട് ടാറ്റാ ഗ്രൂപ്പ്

കൊറോണാ വൈറസ് വ്യാപനവും പലചരക്കു വിപണിയിലേക്കുള്ള റിലയൻസ് പോലുള്ള കമ്പനികളുടെ കടന്നുവരവും ഓൺലൈൻ ചരക്ക് വിപണിയെ കൂടുതൽ മത്സരാത്മകമാക്കി തീർത്തു. ഈ വിഭാഗത്തിലേക്ക് മികച്ച പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ യൂണികോണുകളിലൊന്നായ ബിഗ് ബാസ്കറ്റുമായി പങ്കാളിയാകാൻ ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നു. ആലിബാബയുടെ പിന്തുണയുള്ള ബിഗ് ബാസ്കറ്റ് നിക്ഷേപകരിൽനിന്ന് 200 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങുന്നതിനാൽ ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ ധനസമാഹരണത്തിൽ പങ്കാളിയായേക്കും.


ടാറ്റയ്ക്ക് പുറമേ സിംഗപ്പൂരിലെ ടെമാസെക് ഹോൾഡിങ്സ്, യുഎസ് ആസ്ഥാനമായുള്ള ജനറേഷൻ ഇൻവെസ്റ്റ്മെന്റ് എന്നിവയും ധനസമാഹരണത്തിൽ പങ്കാളിയാകും. ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന് 2 ബില്യൺ ഡോളർ മൂല്യമുണ്ട്. ഇതിൽ 40% അവസാന ധനസമാഹരണത്തിന്റെ പ്രീമിയമാണ്. ഇന്ത്യയിൽ ബിസിനസ്സ് വിപുലീകരിക്കാൻ ബിഗ് ബാസ്കറ്റ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിൻറെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രാരംഭ പബ്ലിക് ഓഫറിങ് കമ്പനി ആരംഭിച്ചേക്കും. ഫണ്ട് സ്വരൂപണത്തിന് സഹായിക്കുന്നതിന് സ്റ്റാർട്ടപ്പ് ഗോൾഡ്മാൻ സച്ചിനെയും മോർഗൻ സ്റ്റാൻലിനെയും നിയമിച്ചിട്ടുണ്ട്.
ഓഫ്‌ലൈനിലും എഫ്എംസിജി റീട്ടെയിൽ സ്റ്റോറുകളിലും ടാറ്റാ ഗ്രൂപ്പിന് വലിയ സാന്നിധ്യമുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ 2016 ആരംഭിച്ച കമ്പനിയുടെ ഓൺലൈൻ റീട്ടെയിൽ സംരംഭമായ ടാറ്റ സിഎൽക്യു അതിൻറെ പ്രധാന എതിരാളികളായ ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് റീട്ടെയിൽ എന്നിവയെക്കാൾ വളരെ പിന്നിലാണ്.

Related Articles

Back to top button