Auto
Trending

ടാറ്റയുടെ പുത്തൻ അൾട്രോസ് എക്സ് എം പ്ലസ് എത്തുന്നു

വിപണിയിൽ അൾട്രോസ് കൈവരിച്ച വിജയം ആഘോഷമാക്കാൻ വാഹനത്തിൻറെ എക്സ് എം പ്ലസ് വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. ടാറ്റാ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഇക്കൊല്ലം ജനുവരിയിലായിരുന്നു അൾട്രോസ് വിപണിയിലെത്തിച്ചത്. ഹ്യുണ്ടായി മോട്ടോഴ്സ് പുത്തൻ i20 അവതരിപ്പിച്ചതിന് പിന്നാലെയാണ് അൾട്രോസ് എക്സ് എം പ്ലസ് എത്തുന്നത്. പെട്രോൾ എൻജിനുള്ള ഈ പുതു വാഹനത്തിന് 6.60 ലക്ഷം രൂപയാണ് വില.


പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പിക്കാൻ അൾട്രോസിന് കഴിഞ്ഞിരുന്നു. സുരക്ഷാ പരിശോധനയിൽ 5 സ്റ്റാർ നേട്ടം കൈവരിക്കാൻ കഴിഞ്ഞതും വാഹനത്തെ ശ്രദ്ധേയമാക്കി. പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിലെ നിലവാരം ഉയർത്തുക മാത്രമല്ല സുരക്ഷയ്ക്ക് പുത്തൻ മാനദണ്ഡം കൈവരിക്കുക കൂടിയാണ് അൾട്രോസ് ചെയ്തതെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവാസ്തവ പറഞ്ഞു.എക്സ് എം പ്ലസ് വകഭേദത്തിന്റെ വരവ് അൾട്രോസിന്റെ ആകർഷണീയത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈ സ്ട്രീറ്റ് ഗോൾഡ്, ഡൗൺടൗൺ റെഡ്, അവന്യു വൈറ്റ്, മിഡ് ടൗൺ ഗ്രേ എന്നീ നാല് നിറങ്ങളിലാണ് ഈ പുത്തൻ വാഹനമെത്തുന്നത്. ആൾപ് കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റം, സ്റ്റിയറിങ്ങിൽ ഘടിപ്പിച്ചപ്പിച്ച കൺട്രോൾ, വോയിസ് കമാൻഡ് റിക്കഗ്നേഷൻ,ആർ 16 വീൽ, റിമോട്ട് ഫോർഡബിൾ കീ തുടങ്ങിയ സവിശേഷതകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button