സ്മാർട്ട്ഫോൺ പാട്സുകൾ നിർമ്മിക്കാൻ തമിഴ്നാട്ടിൽ 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ടാറ്റ

സ്മാർട്ട്ഫോൺ പാർട്സുകൾ നിർമ്മിക്കുന്ന പ്ലാൻറിനായി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ 5,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. ഇതിൻറെ ഭാഗമായി തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ടാറ്റാ ഇലക്ട്രോണിക്സിന് 500 ഏക്കർ ഭൂമി നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ഐഫോണും പ്ലാൻറ് നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി ടാറ്റയുടെ തന്നെ സ്ഥാപനമായ ടൈറ്റാൻ എൻജിനീയറിങ് ആൻഡ് ഓട്ടോമേഷനായിരിക്കും വിദഗ്ധ ഉപദേശങ്ങൾ നൽകുക.

ഇലക്ട്രോണിക് പാർട്സുകൾ നിർമ്മിക്കുന്ന കമ്പനിയാണ് സ്ഥാപിക്കുകയെന്നും എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തിന് സേവനം ലഭ്യമാക്കുക എന്നതല്ല ലക്ഷ്യമെന്നും ടാറ്റയുടെ പ്രതിനിധികൾ വ്യക്തമാക്കി. സ്മാർട്ട്ഫോൺ നിർമ്മാണവും പുതിയ പ്ലാൻറിൽ ലക്ഷ്യമിടുന്നുണ്ട്. എല്ലാ കമ്പനികൾക്കും വേണ്ട സ്മാർട്ട്ഫോൺ പാർട്സുകൾ ടാറ്റയുടെ പുതിയ പ്ലാൻറിൽ നിർമ്മിച്ച് നൽകും.