Tech
Trending

പുത്തൻ ബ്ലൂടൂത് സ്പീക്കറുമായി സെബ്രോണിക്‌സ്

ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്-റോക്കറ്റ് 500 എന്ന പേരില്‍ പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഉപകരണ നിര്‍മാണ കമ്പനികളിലൊന്നായ സെബ്രോണിക്‌സ്.സുപ്രശസ്ത ഡിസി കഥാപാത്രങ്ങളായ ദി ജോക്കര്‍, ബ്ലാക് ആഡം എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ സ്പീക്കർ. ഡിസിയുടെ മള്‍ട്ടിവേഴ്‌സില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടായിരിക്കും സെബ്രോണിക്‌സ് ചില പ്രൊഡക്ടുകള്‍ ഇനി ഇറക്കുക. അത്തരത്തിലൊന്നാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന സെബ്-റോക്കറ്റ് 500 സ്പീക്കര്‍.പേഴ്‌സണല്‍ഓഡിയോ വിഭാഗത്തിലാണ് പുതിയ സ്പീക്കര്‍ ഇറക്കുക.

പുതിയ സ്പീക്കറായ സെബ്-റോക്കറ്റ് 500 കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. സ്പീക്കര്‍ ഒറ്റ ഫുള്‍ ചാര്‍ജില്‍ ഏകദേശം 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് പറയുന്നത്. ശക്തമായ ഇരട്ട 7.6 സെന്റീമീറ്റര്‍ ഡ്രൈവറുകളാണ് സ്പീക്കറിലുള്ളത്. ഇതിനാല്‍ ശക്തമായ 20 വാട്‌സ് വോയിസ് ഔട്ട്പുട്ട് നല്‍കാന്‍ കെല്‍പ്പുള്ളതാണ് സ്പീക്കര്‍. ഇരട്ട പാസീവ് റേഡിയേറ്ററുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ആഴത്തിലുള്ളതും തുളച്ചുകയറുന്നതുമായ ബെയ്സ് പുറപ്പെടുവിക്കാന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ സെബ്-റോക്കറ്റ് 500 എന്ന് സെബ്രോണിക്‌സ് പറയുന്നു.മിന്നിത്തെളിയുന്ന ആര്‍ജിബി ലൈറ്റുകള്‍ സെബ്-റോക്കറ്റ് 500ന് ഉള്ളതിനാല്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടാം. സ്പീക്കറിലുള്ള 6.3 എംഎം ജാക്കിലേക്ക് മൈക്രോഫോണ്‍ പ്ലഗ്-ഇന്‍ ചെയ്താല്‍ കാരോകെയും (Karaoke) ആസ്വദിക്കാം. ഉന്നത നിലവാരമുള്ള സ്ട്രാപ്പും സെബ്-റോക്കറ്റ് 500ന് ഉള്ളതിനാല്‍ എങ്ങോട്ടു വേണമെങ്കിലും എടുത്തു മാറ്റുകയും ചെയ്യാം.എളുപ്പത്തില്‍ വോളിയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സെബ്-റോക്കറ്റ് 500ന് നല്‍കിയിരിക്കുന്നത് പഴയ രീതിയിലുള്ള നോബ് തന്നെയാണ്. ചാര്‍ജിങിന് ടൈപ്-സി കണക്ടറും ഉണ്ട്. ബ്ലൂടൂത് വി-5.0, ഓക്‌സിലിയറി, യുഎസ്ബി എന്നീ കണക്ടിവിറ്റി സാധ്യതകളും നല്‍കിയിരിക്കുന്നു. കൂടാതെ എഫ്എം റേഡിയോയും കേള്‍ക്കാം.

Related Articles

Back to top button