Big B
Trending

യൂറോപ്പിലെ ഏറ്റവും വലിയ സോളർ പാനൽ കമ്പനിയായ ആർഇസിയെ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്

ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണക്കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും.1200 കോടി രൂപയുടെതാകും ഇടപാടെന്നാണ് റിപ്പോർട്ടുകൾ. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായി റിപ്പോർട്ടുകളുണ്ട്.ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദര സ്ഥാപനമാണ് സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപറേഷൻ.സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. വാർഷിക നിർമാണശേഷി 1.5 ഗിഗാ വാട്ട്സാണ്. 4 കോടിയിലധികം സോളാർ പാനലുകൾ കമ്പനി ഇതിനകം നിർമിച്ചിട്ടുണ്ട്. ഐകിയ, ഓഡി തുടങ്ങിയവ ആർഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയിൽ ഗ്രീൻകോ, ആറ്റോമിക് എനർജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.ഹരിത ഊർജമേഖലയിലേക്കുള്ള ചുവടുവെപ്പായി 44-ാമത് വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button