Tech
Trending

റെയിൽവെ സ്റ്റേഷനുകളിൽ പ്രീ പെയ്ഡ് വൈഫൈ സേവനത്തിന് തുടക്കമിട്ട് റെയിൽടെൽ

റെയിൽവെ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയായ് റെയിൽടെൽ. ആദ്യഘട്ടത്തിൽ രാജ്യത്തെ 4000 റെയിൽവെ സ്റ്റേഷനുകളിലാണ്ഈ പ്രീ പെയ്ഡ് സേവനം ലഭിക്കുക.നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്.


സ്മാർട്ട്ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ഉപഭോക്താക്കൾക്ക് വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം.ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്.ഒരു ദിവസം 10 ജി.ബി ഡാറ്റയ്ക്ക് 10 രൂപ,ഒരു ദിവസം 15 ജി.ബി ഡാറ്റയ്ക്ക് 15 രൂപ,അഞ്ചുദിവസം 10 ജി.ബി ഡാറ്റയ്ക്ക് 20 രൂപ,അഞ്ചുദിവസം 20 ജി.ബി ഡാറ്റയ്ഖ്ക് 30 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Related Articles

Back to top button