Tech
Trending

അവതരിപ്പിക്കും മുൻപേ ഗൂഗിൾ പിക്സൽ 6 വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു

ആൻഡ്രോയിഡ് സ്മാർട് ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ. ഈ വർഷത്തെ ഗൂഗിൾ പിക്സൽ ഫോണുകൾ അവതരിപ്പിക്കുന്നത് ഒക്ടോബറിലാണ്. എന്നാൽ, പിക്സൽ 6 അവതരിപ്പിക്കും മുൻപേ നിരവധി വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പുറത്തുവന്ന റിപ്പോർട്ട് പ്രകാരം പുതിയ പിക്സൽ സീരീസിൽ ബാറ്ററി ഷെയറിങ് (റിവേഴ്സ് വയർലെസ് ചാർജിങ്), അൾട്രാ-വൈഡ്ബാൻഡ് ഫീച്ചറും ഉണ്ടാകുമെന്നാണ് അറിയുന്നത്.1,440×3,120 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേ പാനലുമായാണ് പിക്സൽ 6 പ്രോ വരുന്നത്. ഹാൻഡ്സെറ്റിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ കാർ കീ ആപ്ലിക്കേഷനും പ്രതീക്ഷിക്കാമെന്ന് എക്സ്ഡിഎ ഡവലപ്പർമാർ റിപ്പോർട്ട് ചെയ്യുന്നു. ടെൻസർ ചിപ്‌സെറ്റുമായാണ് ഫോൺ വരുന്നത്. മാലി-ജി 78 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.പുതിയ പിക്സൽ ഫോണിൽ 33W വയർഡ്, 23W വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. വൈ-ഫൈ 6ഇ, UWB, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റു കണക്ടിവിറ്റി ഫീച്ചറുകൾ.50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസർ, 12 എംപി സോണി ഐഎംഎക്സ് 386 അൾട്രാ-വൈഡ് ലെൻസ്, 48 എംപി സോണി ഐഎംഎക്സ് 586 ടെലിഫോട്ടോ സ്നാപ്പർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് പിക്സൽ 6 പുറത്തിറങ്ങുക. സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി 12 എംപി സോണി ഐഎംഎക്സ് 663 മുൻ ക്യാമറയുണ്ട്.

Related Articles

Back to top button