Big B
Trending

സമ്പദ്ഘടനയിൽ യുഎസിനോടൊപ്പം കുതിച്ച് ചൈന

കോവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്ഘടനയിൽ മികച്ച കുതിപ്പുമായി ചൈന. ഉപഭോക്തൃ ചെലവിടൽശേഷിയിൽ മുന്നേറ്റമുണ്ടായതോടെ ഈവർഷം ആദ്യപാദത്തിൽതന്നെ ചൈനയുടെ വളർച്ച ദ്രുതഗതിയിലായതായി ബ്ലൂംബർഗ് റിപ്പോർട്ട്.മൊത്തം ആഭ്യന്തര ഉത്പാദനം ആദ്യപാദത്തിൽ 18.3ശതമാനമായി ഉയർന്നു.


കോവിഡിനുശേഷമുള്ള മുന്നേറ്റത്തിൽ യുഎസിനൊപ്പം ചൈനയും മുൻനിരയിൽ ചേരുകയാണ്. വാർഷിക ലക്ഷ്യമായ ആറ് ശതമാനംവളർച്ചയിലധികം കൈവരിക്കാൻ ചൈനയ്ക്കാകുമെന്നാണ് പ്രതീക്ഷ.വ്യവസായിക ഉത്പാദന വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും റീട്ടെയിൽ വില്പനയിലാണ് മുന്നേറ്റമുണ്ടായത്.റിയൽ എസ്റ്റേറ്റ്, ഇൻഫ്ര മേഖലകളിലെ നിക്ഷേപമാണ് കഴിഞ്ഞവർഷം വീണ്ടെടുക്കലിന് വേഗംകൂട്ടിയത്. വ്യവസായിക ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കാനതിടയാക്കി. അതേസമയം, ഈകാലയളവിൽ ഉപഭോക്തൃമേഖല പിന്നിലായിരുന്നു. എന്നാൽ ഈവർഷംതുടകത്തിൽതന്നെ ചെലവഴിക്കൽ ശേഷിയിൽ വർധനയുണ്ടായതായാണ് റിപ്പോർട്ടുകൾ.രണ്ടുവർഷത്തെ ശരാശരി കണക്കാക്കുമ്പോൾ ഈ പാദത്തിൽ ജിഡിപി 5ശതമാനം വളർച്ചകാണിച്ചു. ഒപ്പം സ്ഥിര ആസ്തി നിക്ഷേപത്തിലെ വർധന മുൻവർഷത്തെ അപേക്ഷിച്ച് 25.6ശതമാനം ഉയർന്നു.വ്യാവസായിക ഉത്പാദനം മാർച്ചിൽ 14.1ശതമാനമായും റീട്ടെയിൽ വില്പന മാർച്ചിൽ 34.2ശതമാനവും വർധിച്ചു.

Related Articles

Back to top button