Tech
Trending

40 കോടിയിലധികം ഉപഭോക്താക്കളുള്ള ആദ്യ ടെൽകോയായി റിലയൻസ് ജിയോ

ടെലികോം റെഗുലേറ്റർ ട്രായി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ 35 ലക്ഷത്തിലധികം പുതിയ വരിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിൽ 40 കോടിയിലധികം ഉപഭോക്താക്കളുള്ള ആദ്യ മൊബൈൽ സേവനദാതാക്കളായി റിലയൻസ് ജിയോ മാറി. രാജ്യത്തെ മൊത്തം ടെലികോം ഉപഭോക്താക്കളുടെ എണ്ണം ജൂലൈയിൽ 116 കോടിയിൽനിന്ന് 116.4 കോടിയായി ഉയർന്നു.

നിരവധി വർഷങ്ങൾക്കുശേഷം ഫിക്സഡ് ലൈൻ കണക്ഷനുകളുടെ എണ്ണം 1,98,20,419 ആയി ഉയർന്നു. റിലയൻസ് ജിയോയെപ്പോലുള്ള സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരാണ് ഈ വളർച്ചയ്ക്ക് നേതൃത്വം വഹിച്ചത്. എന്നാൽ പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എൻഎൽ, എംടിഎൻഎൽ, നഷ്ടം സൃഷ്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ടാറ്റാ ടെലി സർവീസസ് എന്നിവയുടെ ഫിക്സഡ് ലൈൻ ഉപഭോക്തൃ വിഭാഗത്തിൽ ഇടിവ് രേഖപ്പെടുത്തി.
35.05 ശതമാനം വിപണി വിഹിതമുള്ള റിലയൻസ് ജിയോയ്ക്ക് ഇപ്പോൾ ഇന്ത്യൻ മൊബൈൽ വിപണിയിൽ 40,08,03,819 വരിക്കാരാണുള്ളത്. ഭാരതി എയർടെല്ലും ബിഎസ്എൻഎലും യഥാക്രമം 32.6 ലക്ഷം, 3.88 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 37 ലക്ഷത്തിലധികം ഉപഭോക്താക്കളെ നഷ്ടമായി. മൊബൈൽ വിഭാഗത്തിൻറെ ആധിപത്യത്തിലുള്ള ബ്രോഡ്ബാൻഡ് കണക്ഷനുകൾ 1.03 ശതമാനം ഉയർന്നു 20.54 കോടിയായി. ജൂലൈയിൽ ഇത് 69.82കോടിയായിരുന്നു.

Related Articles

Back to top button