Startup
Trending

ചെറുകിട വ്യാപാരികൾക്കായി ഡിജിറ്റൽ ലെഡ്ജർ, വായ്പ, ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി ചെക്ക്ബുക്ക്

ചെറുകിട ബിസിനസ് ഉടമകളെ കേന്ദ്രീകരിച്ച് ഫിൻടെക്ക് സ്റ്റാർട്ടപ്പായ ചെക്ക്ബുക്ക് ദൈനംദിന ഇടപാടുകൾക്കുള്ള കറന്റ് അക്കൗണ്ട്, ഹ്രസ്വകാലം കാലം മുതൽ ദീർഘകാലം വരെയുള്ള ബിസിനസ് വായ്പകൾ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ആരംഭിച്ചു. ഗുരുഗ്രാം ആസ്ഥാനമായ സ്റ്റാർട്ടപ്പ് അതിൻറെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ഈ പുതിയ സേവനങ്ങൾ ലഭ്യമാക്കും. ഇത് നിലവിൽ സ്മാർട്ട്ഫോണുപയോഗിക്കുന്ന 60 ദശലക്ഷത്തിലധികം ചെറുകിട ബിസിനസ് ഉടമകളെയാണ് ലക്ഷ്യമിടുന്നത്.

ചെറുകിട ബിസിനസ് ഉടമകളിൽ പലരും നിലവിൽ ദൈനംദിന ഇടപാടുകൾ റെക്കോർഡ് ചെയ്യുന്നതിന് മാനുവൽ എഡ്ജറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിലുള്ള ചെറുകിട ബിസിനസ് ഉടമകളെ ഔപചാരിക സമ്പത്ത് വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് കറന്റ് അക്കൗണ്ട് തുറക്കുന്നതും ഇൻഷുറൻസ്, ക്രെഡിറ്റ് ആക്സസ് പോലുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമെന്ന് ചെക്ക്ബുക്ക് പറഞ്ഞു.
ഇതിനുപുറമേ ചെക്ക്ബുക്ക് ഖാട്ടാ എന്ന പേരിൽ കമ്പനി ഒരു സൗജന്യ ഓൺലൈൻ ബുക്ക് കീപ്പിംഗ് സവിശേഷതയും അവതരിപ്പിച്ചിട്ടുണ്ട്. ഇത് ചെറുകിട ബിസിനസ് ഉടമകളുടെ സപ്ലൈകളും ഓർഡറുകളും എളുപ്പത്തിൽ ഒരിടത്ത് കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്റ്റാർട്ടപ്പിന് ഇതിനകംതന്നെ 25 നഗരങ്ങളിലായി മൂന്നുലക്ഷം ഉപഭോക്താക്കളുണ്ട്.വിപുല ശർമ, രജത് കുമാർ, സച്ചിൻ അറോറ, മോഹിത് ഗോയൽ എന്നിവർ ചേർന്ന് 2017 ലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്.

Related Articles

Back to top button