Tech
Trending

55 ഇഞ്ച് ക്യുഎൽഇഡി ഡിസ്‌പ്ലേ സ്മാർട് ടിവി പുറത്തിറക്കി ഇൻഫിനിക്സ്

ഇൻഫിനിക്‌സ് ഇപ്പോൾ പ്രീമിയം ആൻഡ്രോയിഡ് ടിവി വിഭാഗത്തിലേക്കും പ്രവേശിച്ചിരിക്കുന്നു. സ്മാർട് ടെലിവിഷനുകളുടെ പുതിയ സീരീസ് വിപുലീകരിച്ചുകൊണ്ട് ഇൻഫിനിക്സ് 50 ഇഞ്ച്, 55 ഇഞ്ച് ക്യുഎൽഇഡി ടിവി ഉൾപ്പെടെ വ്യത്യസ്ത ഡിസ്പ്ലേ വലുപ്പത്തിലുള്ള സീറോ സീരീസാണ് അവതരിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ 55 ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി മുൻനിര ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഇൻഫിനിക്‌സ് ഇന്ത്യയുടെ സിഇഒ അനീഷ് കപൂർ പറഞ്ഞു.സുരക്ഷിതമായ കാഴ്ചാനുഭവം, മെച്ചപ്പെടുത്തിയ ശബ്‌ദ നിലവാരം, ശക്തമായ പ്രോസസർ എന്നിവ ചേർന്നുള്ള ഗൂഗിൾ ടിവി ആണിതെന്നും കമ്പനി അവകാശപ്പെടുന്നു.

സീറോ സീരീസിലെ സീറോ 55 ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി 34,990 രൂപയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം നിലവിലുള്ള എക്സ്3 സീരീസിന് കീഴിൽ പുറത്തിറക്കിയിരിക്കുന്ന ഇൻഫിനിക്സ് 50 ഇഞ്ച് 4കെ ടിവിയുടെ വില കേവലം 24,990 രൂപയാണ്. രണ്ട് ആൻഡ്രോയിഡ് ടിവികളും സെപ്റ്റംബർ 24 മുതൽ വിൽപനയ്‌ക്കെത്തും.ഫ്രെയിം റേറ്റ് വർധിപ്പിക്കുന്നതിന് ഡോൾബി വിഷൻ, എച്ച്‌ഡിആർ 10+ പിന്തുണ, 60 എഫ്‌പിഎസ് എംഇഎംസി എന്നിവ സപ്പോർട്ട് ചെയ്യുന്ന ഒരു മിനിമലിസ്റ്റിക് ബെസൽ ലെസ് ഡിസൈനാണ് സീറോ 55 ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി അവതരിപ്പിക്കുന്നത്.400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും 85 ശതമാനം എൻടിഎസ്‌സിയും 122 ശതമാനം എസ്ആർജിബി കളർ ഗാമറ്റും ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. സീറോ 55-ഇഞ്ച് ക്യുഎൽഇഡി 4കെ ടിവിയിൽ ഡോൾബി ഡിജിറ്റൽ ഓഡിയോ ഉള്ള രണ്ട് ഇൻ-ബിൽറ്റ് 36Watt Box സ്പീക്കറുകളും 8കെ മുതൽ 20കെ ഹെഡ്സ് വരെയുള്ള ശബ്ദത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ 2 ട്വീറ്ററുകളും സജ്ജീകരിച്ചിരിക്കുന്നു.ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. 2 ജിബി റാമും 16 ജിബി റോമും ജോടിയാക്കിയ മീഡിയടെക് ക്വാഡ് കോർ സിഎ55 പ്രോസസറാണ് നൽകുന്നത്.

Related Articles

Back to top button