Tech
Trending

ഉപയോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്പ്

ജനപ്രിയ മെസേജിങ് സംവിധാനമായ വാട്സാപ് ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.മെസേജുകൾക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങൾ പോലെയുള്ള ഫീച്ചറുകൾ നേരത്തേ തന്നെ വാട്സാപ് പരീക്ഷിച്ചുവരികയായിരുന്നു. 2 ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാൻ സാധിക്കുന്ന മറ്റൊരു ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചു. ഒരു ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനുള്ള സംവിധാനവും വാട്സാപ് ഒരുക്കുന്നുണ്ട്.മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെയാണ് വാട്സാപ്പിലെ ഇമോജി പ്രതികരണങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ആദ്യം അറിയിച്ചത്.പുതിയ ഫീച്ചറുകളെല്ലാം ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ലഭ്യമാകുമെന്ന് വാട്സാപ് അറിയിച്ചു.ഇമോജി പ്രതികരണങ്ങൾ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഇപ്പോൾ ലഭ്യമാണെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രതികരണങ്ങൾ രസകരവും വേഗമേറിയതുമാണ്, മാത്രമല്ല അവ ഗ്രൂപ്പുകളിലും മറ്റും മെസേജിന്റെ എണ്ണവും അമിതഭാരവും കുറയ്ക്കുകയും ചെയ്യുന്നു. ഭാവിയിൽ കൂടുതൽ വിപുലമായ പദപ്രയോഗങ്ങൾ ചേർത്തുകൊണ്ട് അവ മെച്ചപ്പെടുത്തുന്നത് തുടരുമെന്നും വാട്സാപ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.ഒരേസമയം 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അയയ്‌ക്കാനുള്ള ഫീച്ചറും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്. ഫയലുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായിരിക്കും. മുൻപ് ഉപയോക്താക്കൾക്ക് ഒരേസമയം 100 എംബി ഫയലുകൾ മാത്രമാണ് കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്നത്. ഇനു മുതൽ ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേർക്കാൻ അനുവദിക്കുമെന്നും വാട്സാപ് അറിയിച്ചു. നിലവിൽ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമാണ് ചേർക്കാൻ അനുവദിക്കുക. എന്നാൽ, ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന് വാട്സാപ് വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button