Tech
Trending

എയർടെൽ സ്പെക്ട്രം ജിയോയ്ക്ക് വിറ്റു

ആന്ധ്രാപ്രദേശ്, ഡൽഹി, മുംബൈ ടെലികോം മേഖലകളിൽ 800 മെഗാഹെട്സ് ഫ്രീക്വൻസി ബാൻഡിലെ കുറച്ചു സ്പെക്ട്രം എയർടെൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയ്ക്കു വിറ്റു‌. 1497 കോടി രൂപയുടെ ഇടപാടാണിത്. 1037.6 കോടി രൂപ എയർടെലിനു പണമായി ലഭിക്കും. ബാക്കി സ്പെക്ട്രത്തിനുമേലുള്ള ഭാവി ബാധ്യത തീർക്കാൻ റിലയൻസ് ചെലവിടും.

A shopkeeper displays JIO simcards at a mobile phone store in Mumbai on July 19, 2017. Indian oil-to-telecom conglomerate Reliance Industries’s first-quarter consolidated profit jumped 28 percent July 20, pumped up by higher margins from its core oil refining business it said, beating analyst estimates. / AFP PHOTO / INDRANIL MUKHERJEE (Photo credit should read INDRANIL MUKHERJEE/AFP via Getty Images)


ആന്ധ്രയിൽ 3.75 മെഗാ ഹെട്സ്, ഡൽഹിയിൽ 1.25 മെഗാ ഹെട്സ്, മുംബൈയിൽ 2.5 മെഗാ ഹെട്സ് എന്നീ അളവുകളിലാണ് റേഡിയോതരംഗങ്ങളുടെ ഉപയോഗ അവകാശം ജിയോയ്ക്കു കൈമാറിയത്. തങ്ങൾ ഉപയോഗിക്കാത്ത സ്പെക്ട്രമാണു കൈമാറിയതെന്ന് എയർടെലും കൂടുതൽ സ്പെക്ട്രം കിട്ടുന്നതോടെ തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുമെന്ന് ജിയോയും പറഞ്ഞു.

Related Articles

Back to top button