Tech
Trending

ഗൂഗിള്‍ പിക്‌സല്‍ 7എ അടുത്ത മാസം എത്തിയേക്കും

ഗൂഗിളിന്റെ പിക്‌സല്‍ 7എ 5ജി സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് അവതരിപ്പിക്കുമെന്ന് സൂചന. ഈ വര്‍ഷം മെയ് 10 നാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അതേസമയം പിക്‌സല്‍ 7എ ഫോണിലെ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനുള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീന്‍ പിക്‌സല്‍ 7എ ഫോണില്‍ നിലനിര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. പിക്‌സല്‍ 6എ യില്‍ 60 ഹെര്‍ട്‌സ് സ്‌ക്രീന്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഗൂഗിളിന്റെ ടെന്‍സര്‍ ജി2 പ്രൊസസര്‍ ചിപ്പ് ആയിരിക്കും പിക്‌സല്‍ 7എ ഫോണില്‍. ട്രിപ്പിള്‍ ക്യാമറ സംവിധാനമായിരിക്കും ഫോണില്‍. 64 എംപി സോണി ഐഎംഎക്‌സ് 787 പ്രധാന സെന്‍സര്‍ ആയിരിക്കും ഇതിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം 12 എംപി അള്‍ട്രാ വൈഡ് സോണി ഐഎംഎക്‌സ് 712 സെന്‍സറും ഉണ്ടായേക്കും. പിക്‌സല്‍ 6എ യില്‍ 12.2 എംപി പ്രൈമറി സെന്‍സര്‍ ആയിരുന്നു. 5ജി സൗകര്യത്തോടെ എത്തുന്ന ഫോണില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിക്കാനാവുമെന്നത് പ്രധാന സവിശേഷതകയാണ്. ആന്‍ഡ്രോയിഡ് 13 ഓഎസുമായി എത്തുന്ന ഫോണില്‍ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ആദ്യമെത്തുകയും ചെയ്യും. 4410 എംഎഎച്ച് ബാറ്ററി ആയിരിക്കും പിക്‌സല്‍ 7എ ഫോണില്‍ എന്നാണ് വിവരം.18 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമായിരിക്കും ഫോണിലുണ്ടാവുകയെന്നാണ് സൂചന. 50,000 രൂപയില്‍ താഴെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button