Big B
Trending

ലുലു ഹൈപ്പർ മാർക്കറ്റിന് സർവ്വീസ് എക്സലൻസ് അവാർഡ്

ഈ വർഷത്തെ ദുബായ് സർവ്വീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി യുഎഇയിലെ മുൻനിര റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റ്. ദുബായ് ഡിപ്പാർട്ടമെന്റ് ഓഫ് എക്കണോമിയാണ് 2021 വർഷത്തെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഹൈപ്പർ മാർക്കറ്റ് മേഖലയിൽ എക്സലൻസ് അവാർഡ് നേടുന്ന ഏക ഹൈപ്പർ മാർക്കറ്റാണ് ലുലു.ഒരു വർഷം നീണ്ടു നിൽക്കുന്ന കർശനമായ നിരീക്ഷണത്തിലൂടെയാണ് അവാർഡ് ജേതാക്കളെ ദുബായ് എക്കണോമി കണ്ടെത്തുന്നത്. ഉപഭോക്‌തൃ സേവനങ്ങൾ, സ്‌ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിങ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങൾ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.ദുബായ് മാൾ, റാക് ബാങ്ക് , അറേബിയൻ ഓട്ടോ മൊബൈൽസ് എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ബഹുമതി കരസ്ഥമാക്കിയ മറ്റ്‌ സ്ഥാപനങ്ങൾ.ദുബായ് സർക്കാരിന്റെ ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം പറഞ്ഞു.

Related Articles

Back to top button