Tech
Trending

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബ് നിരോധിക്കുന്നു

കോവിഡ് 19 വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുമെന്നും തെറ്റിദ്ധാരണകൾ പരത്തുന്ന വീഡിയോകൾക്കെതിരായി നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും യൂട്യൂബ് ബുധനാഴ്ച അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും പ്രാദേശിക ആരോഗ്യ അധികൃതരിൽ നിന്നുമുള്ള വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങുന്ന വീഡിയോകളും മറ്റ് വ്യാജ അവകാശവാദങ്ങൾ അടങ്ങുന്ന വീഡിയോകളുമാണ് നീക്കംചെയ്യുക.


അംഗീകാരമില്ലാത്ത ചികിത്സാരീതികൾ, ചികിത്സ തേടുന്നതെന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ, സാമൂഹിക അകലം, ഏകാന്തവാസം, മാസ്ക് ധരിക്കൽ പോലുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പരസ്യമായി ലംഘിക്കൽ തുടങ്ങിയ ഉള്ളടക്കങ്ങളടങ്ങുന്ന വീഡിയോകളാകും യൂട്യൂബ് നിരോധിക്കുക. വാക്സിൻ ജനങ്ങളെ കൊല്ലും, കുത്തിവെപ്പിനൊപ്പം മനുഷ്യരിൽ മൈക്രോചിപ്പ് ഘടിപ്പിച്ചിരിക്കും, കുത്തിവെപ്പ് വന്ധ്യതയ്ക്ക് ഇടയാക്കും തുടങ്ങിയ വ്യാജ പ്രചരണങ്ങളും ഇതിലുൾപ്പെടും.

Related Articles

Back to top button