Big B
Trending

സുന്ദർ പിച്ചൈക്കും സത്യ നദെല്ലക്കും പത്മ പുരസ്​കാരം

റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രഖ്യാപിച്ച 128 പത്മ പുരസ്കാരങ്ങളിൽ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർക്ക് പത്മഭൂഷൺ പുരസ്കാരം. ഭാരതരത്‌നയ്ക്കും പത്മവിഭൂഷണിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ.ഇന്ത്യൻ-അമേരിക്കൻ ബിസിനസ്സ് എക്‌സിക്യൂട്ടീവുമാരായ നദെല്ല (54), പിച്ചൈ (49) എന്നിവരെ “വ്യാപാരം വ്യവസായം” വിഭാഗത്തിലെ സംഭാവനകൾക്കാണ് രാജ്യത്തെ​ പരമോന്നദ ബഹുമതി നൽകി ആദരിച്ചത്​. ഇരുവരും മൈക്രോസോഫ്​റ്റി​െൻറയും ഗൂഗ്​ളി​െൻറയും ആദ്യത്തെ ഇന്ത്യൻ വിംശജരായ സി.ഇ.ഒമാരാണ്​.കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരവും വ്യവസായവും, മെഡിസിൻ, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് എന്നിങ്ങനെ വിവിധ മേഖലകളിലെ അസാധാരണ സേവനത്തിനാണ് പത്മ ബഹുമതികൾ നൽകുന്നത്.ഇവരെ കൂടാതെ മറ്റ്​ മേഖലകളിലെ 15 പേർക്ക്​ കൂടി പത്മഭൂഷൺ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല തുടങ്ങിയവർക്കാണ്​ പത്മഭൂഷൺ പുരസ്​കാരം ലഭിച്ചത്​.

Related Articles

Back to top button