Tech
Trending

പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 11 ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

ഈ വർഷം ജൂണിലാണ് അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഡെസ്ക്ടോപ്പുകൾക്കും, ലാപ്ടോപ്പുകൾക്കുമുള്ള തങ്ങളുടെ പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 11 അവതരിപ്പിച്ചത്. കെട്ടിലും മട്ടിലും കാര്യമായ പുതുമയുമായി അവതരിപ്പിച്ച വിൻഡോസ് 11 ഡൗൺലോഡ് ചെയ്തത് പ്രവർത്തിപ്പിക്കാൻ പക്ഷെ തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ഇത്രയും ദിവസം സാധിച്ചിരുന്നത്.എന്നാൽ ഒക്ടോബർ 5 മുതൽ വിൻഡോസ് 11 അപ്‌ഗ്രേഡിന് യോഗ്യതയുള്ള എല്ലാ ഡെസ്‌ക്ടോപ്പുകളിലും ലാപ്ടോപ്പുകളിലും ഡൗൺലോഡ് ചെയ്തുപയോഗിക്കാം.ഏസർ, അസൂസ്, ഡെൽ, എച്ച്പി, ലെനോവോ തുടങ്ങിയ കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ നിന്നുള്ള പുതിയ വിൻഡോസ് പിസികളിൽ ഇത് വിൻഡോസ് 11 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് ഇപ്പോൾ വില്പനക്കെത്തുന്നത്.അടുത്ത വർഷം പകുതിയോടെ പുതുതായി വിപണിയിലെത്തുന്ന എല്ലാ ബ്രാൻഡുകളുടെയും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന പിസികൾക്കും വിൻഡോസ് 11 നൽകാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്.പിസിയിലെ വിൻഡോസ് അപ്‌ഡേറ്റ് വിഭാഗത്തിലേക്ക് പോയി നിങ്ങൾക്ക് നിങ്ങളുടെ പിസിയിൽ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാം. നിങ്ങളുടെ പിസിയുടെ സ്പെസിഫിക്കേഷൻ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാൻ യോഗ്യമാണോ എന്നറിയാൻ മൈക്രോസോഫ്റ്റിന്റെ പിസി ഹെൽത്ത് ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു പരിശോധിക്കാം.കുറഞ്ഞത് 64-ബിറ്റ് x86 അല്ലെങ്കിൽ ARM പ്രോസസർ, 4 ജിബി റാമും, 64 ജിബി സ്റ്റോറേജും വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമാണ്.

Related Articles

Back to top button