Tech
Trending

ഇൻസ്റ്റാഗ്രാം വീഡിയോകൾക്ക് ഓട്ടോ കാപ്ഷൻ വരുന്നു

ഇന്‍സ്റ്റാഗ്രാമിലെ ഫീഡില്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ഓട്ടോ കാപ്ഷന്‍ സംവിധാനം വരുന്നു. വീഡിയോകള്‍ക്ക് കീഴില്‍ സബ്‌ടൈറ്റില്‍ വരുന്ന സംവിധാനമാണിത്. യൂട്യൂബിലും ഫേസ്ബുക്കിലും ഇതേ സൗകര്യമുണ്ട്.കേള്‍വിക്കുറവുള്ളവര്‍ക്കും കേള്‍വിശക്തിയില്ലാത്തവര്‍ക്കും ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ ആസ്വദിക്കാന്‍ ഈ സംവിധാനം സഹായകമാവും.നിലവില്‍ തിരഞ്ഞെടുത്ത ഭാഷകളില്‍ മാത്രമേ ഓട്ടോ കാപ്ഷന്‍ ലഭിക്കുകയുള്ളൂ. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഡിഫോള്‍ട്ട് ആയി ലഭിക്കും. കൂടുതല്‍ രാജ്യങ്ങളിലേക്കും കൂടുതല്‍ ഭാഷകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പദ്ധതി.മികവുറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനനുസരിച്ച് പരിഷ്‌കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം പറയുന്നു.നിലവില്‍ ക്രിയേറ്റര്‍മാര്‍ക്ക് കാപ്ഷന്‍ സ്വയം തയ്യാറാക്കി ചേര്‍ക്കാന്‍ സാധിക്കില്ല. എങ്കിലും വീഡിയോകള്‍ ശബ്ദമില്ലാതെ തന്നെ ആസ്വദിക്കാന്‍ ഇത് സൗകര്യപ്രദമാവുമെന്നാണ് ഇന്‍സ്റ്റാഗ്രാം പറയുന്നത്.ഐജിടിവി ആപ്പ് ഒഴിവാക്കി ഇന്‍സ്റ്റാഗ്രാം ആപ്പില്‍ തന്നെ എല്ലാ തരം വീഡിയോകളും ഉള്‍ക്കൊള്ളിക്കാനാണ് കമ്പനി ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്. വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Related Articles

Back to top button