Auto
Trending

കിടിലന്‍ ലുക്കും ന്യൂജെന്‍ ഫീച്ചറുമായി സ്‌കോഡ സ്ലാവിയ എത്തി

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യൻ നിരത്തുകൾക്ക് ഉറപ്പുനൽകിയിട്ടുള്ള കോംപാക്ട് സെഡാൻ മോഡലായ സ്ലാവിയ ആഗോളതലത്തിൽ പ്രദർശിപ്പിച്ചു. സ്ലാവിയയുടെ വരവോടെ ഇപ്പോൾ സെഡാൻ ശ്രേണിയിലുള്ള റാപ്പിഡ് നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചന. 2022-ന്റെ തുടക്കത്തോടെ സ്ലാവിയ വിപണിയിൽ എത്തും.ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും സ്ലാവിയ നിരത്തുകളിൽ എത്തുക. ഇന്ത്യയുടെ സെഡാൻ പാരമ്പര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കോഡ സ്ലാവിയ വിപണിയിൽ എത്തിക്കുന്നതെന്നാണ് വിവരം. വാഹനത്തിന്റെ വില അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക. അതേസമയം, ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ഇന്നലെ മുതൽ ആരംഭിക്കുമെന്നും 2022 ആദ്യം വിതരണം ആരംഭിക്കുമെന്നും സ്കോഡ ഉറപ്പ് നൽകിയിട്ടുണ്ട്.കൂപ്പെ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ളതാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിലെ പ്രധാന ആകർഷണം. സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ളൈ ഗ്രില്ല്, എൽ ഷേപ്പ് എൽ.ഇ.ഡി. ഡി.ആർ.എൽ നൽകിയിട്ടുള്ള ഹെഡ്ലാമ്പ്, ക്ലാഡിങ്ങ് അകമ്പടിയിൽ നൽകിയിട്ടുള്ള ഫോഗ്ലാമ്പ്. ഷാർപ്പ് എഡിജുകൾ നൽകിയിട്ടുള്ള ബമ്പർ, ബോണറ്റിൽ നൽകിയിട്ടുള്ള ലൈനുകളും സ്കോഡയുടെ ലോഗോയുമാണ് സ്ലാവിയയുടെ മുഖം അലങ്കരിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയി വീലും, എൽ.ഇ.ഡി. ടെയ്ൽലാമ്പും ഇതിലെ ഹൈലൈറ്റാണ്.

ഫീച്ചറുകൾ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈൻ ചെയ്തിട്ടുള്ള അകത്തളമാണ് സ്ലാവിയയിൽ ഒരുങ്ങിയിട്ടുള്ളത്. കറുപ്പ് നിറത്തിനൊപ്പം ആക്സെന്റുകൽ നൽകി അലങ്കരിച്ചിട്ടുള്ള ഡാഷ്ബോർഡ്, വശങ്ങളിൽ വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്റ്റൈലിഷ് സീറ്റുകൾ എന്നിവയാണ് അകത്തളത്തിന് സൗന്ദര്യമേകുന്ന ഘടകങ്ങൾ.കുഷാക്കുമായി മെക്കാനിക്കൽ ഫീച്ചറുകൾ പങ്കിട്ടാണ് സ്ലാവിയയും എത്തിയിട്ടുള്ളത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, 1.5 ലിറ്റർ നാല് സിലിണ്ടർ എന്നീ ടി.എസ്.ഐ. പെട്രോൾ എൻജിനുകളായിരിക്കും ഈ വാഹനത്തിൽ നൽകുക. 1.0 ലിറ്റർ എൻജിൻ 113 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കും, 1.5 ലിറ്റർ എൻജിൻ 148 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button