Auto
Trending

ഇ.വിക്കായി സഹകരണം പ്രഖ്യാപിച്ച് ഹ്യുണ്ടായിയും-ടാറ്റ പവറും

പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുകയും ഇ.വികള്‍ ഉയര്‍ന്ന റേഞ്ച് ഉറപ്പാക്കുകയും ചെയ്തതോടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമാകുകയാണ്. എന്നാല്‍, പെട്രോള്‍ പമ്പുകള്‍ പോലെ ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുങ്ങുമെന്ന് പല ഉറപ്പുകളും ലഭിച്ചിരുന്നെങ്കിലും ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ താരതമ്യേന കുറവാണ്.ഈ കുറവ് പരിഹരിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് വാഹന നിര്‍മാണ രംഗത്തെ അതികായരായ ഹ്യുണ്ടായിയും ടാറ്റ പവറും. ഇരുകമ്പനികളുടെയും കൂട്ടുകെട്ടില്‍ ഹ്യുണ്ടായിയുടെ 34 ഡീലര്‍ഷിപ്പുകളില്‍ ടാറ്റ പവറിന്റെ ഡി.സി. 64 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.നിലവിലുള്ള 7.2 കിലോവാട്ട് എ.സി. ചാര്‍ജറുകള്‍ നിലനിര്‍ത്തുന്നതിനൊപ്പമായിരിക്കും പുതുതായുള്ള ചാര്‍ജറുകളും സ്ഥാപിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.നിലവില്‍ ഹ്യുണ്ടായിക്ക് 29 നഗരങ്ങളിലായി 34 ഇലക്ട്രിക് വാഹന ഡീലര്‍ഷിപ്പാണുള്ളത്. ഈ സ്ഥലങ്ങളിലായിരിക്കും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നത്. ഇരുകമ്പനികളും തമ്മിലുള്ള ധാരണ അനുസരിച്ച് ഹ്യുണ്ടായി മോട്ടോഴ്‌സ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനുള്ള സ്ഥലം, ആവശ്യമായ ഭരണാനുമതി എന്നിവ ഒരുക്കും.അതേസമയം, ടാറ്റ പവര്‍ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും അതിന്റെ മറ്റ് മെയിന്റനന്‍സുകളും നടത്തുകയും ചെയ്യുമെന്നാണ് സൂചന.

Related Articles

Back to top button