Tech
Trending

ജിയോ ടാഗ് പുറത്തിറക്കി

വിവിധ മേഖലകളിലേക്ക് പ്രവേശിക്കുകയാണ് ജിയോ. ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ ഉല്പന്നവുമായെത്തിയിരിക്കുകയാണ് കമ്പനി. ആപ്പിളിന്റെ എയര്‍ടാഗിന് സമാനമായ ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും അവ കാണാതായാല്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്നതുമാണ്. ബ്ലൂടൂത്ത് ഉപകരണമായ ജിയോ ടാഗ് അതിവേഗം ട്രാക്ക് ചെയ്യാനാവും. ബാഗുകള്‍, പേഴ്‌സുകള്‍, കീചെയിന്‍ ഉള്‍പ്പടെയുള്ളവയുമായി ജിയോ ടാഗ് ബന്ധിപ്പിക്കാം. വെറും 749 രൂപയാണ് ജിയോ ടാഗിന് വില. ഇത് ഐഫോണിലും, ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കും. 9.5 ഗ്രാം ആണ് ഇതിന്റെ ഭാരം. വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് ഇതിന്റെ നിര്‍മിതി. ഒരു വര്‍ഷത്തോളം ഇതിന് ബാറ്ററി ലൈഫ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 മീറ്ററും, പുറത്ത് 50 മീറ്ററും ഇതിന് റേഞ്ച് ലഭിക്കും. നഷ്ടപ്പെട്ടവ കണ്ടെത്താന്‍ മാത്രമല്ല മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് സഹായിക്കും. പേഴ്‌സ്, ബാഗ്, താക്കോല്‍, പോലെ ജിയോ ടാഗ് ബന്ധിപ്പിച്ച വസ്തുക്കള്‍ എവിടെയെങ്കിലും വെച്ച് മടങ്ങുമ്പോള്‍ അക്കാര്യം ഫോണ്‍ വഴി നിങ്ങളെ അറിയിക്കും.ടാഗിന്റെ അവസാന ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കുന്ന കമ്മ്യൂണിറ്റി ഫൈന്റ് നെറ്റ് വര്‍ക്ക് ഫീച്ചര്‍ ഇതിലുണ്ട്. ടാഗിന് സമീപത്തുള്ള വരുടെ ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഒരു നെറ്റ് വര്‍ക്ക് സൃഷ്ടിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് കരുതുന്നു. ഒരു സ്ട്രിങും, രണ്ടാമതൊരു ബാറ്ററിയും ജിയോ ടാഗിനൊപ്പം ലഭിക്കും. ജിയോ ടാഗ് വാട്ടര്‍ റെസിസ്റ്റന്റ് ആണോ എന്ന് വ്യക്തമല്ല.

Related Articles

Back to top button