Tech
Trending

യാഹൂ ന്യൂസ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

യുഎസ് വെബ് സേവന ദാതാക്കളായ യാഹൂ ഇന്ത്യയിലെ വാർത്താ സേവനങ്ങൾ നിർത്തി. ആഗസ്റ്റ് 26 മുതലാണ് സേവനങ്ങൾ നിര്‍ത്തി വെച്ചത്. പുതിയ കണ്ടൻറ് ഇനി പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേ സമയം പ്രവര്‍ത്തനങ്ങൾ നിര്‍ത്തലാക്കുന്നത് യാഹൂ മെയിലിനെ ബാധിക്കില്ല. യാഹു മെയിലിലെ വിവരങ്ങൾ ലഭ്യമാകും.വെബ് ഹോം പേജിലൂടെയാണ് കമ്പനി വിവരമറിയിച്ചത്. യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാൻസ്, എൻറർടൈൻമെൻറ് തുടങ്ങിയ മേഖലകളിൽ ഇനി പുതിയ ഉള്ളടക്കങ്ങൾ ലഭ്യമാക്കില്ല.ഉപഭോക്താക്കളുടെ പിന്തുണയ്ക്കും വായനക്കാർക്കും യാഹൂ അധികൃതര്‍ നന്ദി അറിയിച്ചു.ഇന്ത്യയിൽ സേവനം നിര്‍ത്തണമെന്നത് സ്വയം എടുത്ത തീരുമാനമല്ലെന്ന് യാഹൂ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മീഡിയ കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥത നിയന്ത്രിക്കുന്നത് യാഹുവിൻെറ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.മാധ്യമ സ്ഥാപനങ്ങളിൽ വിദേശ ഉടമസ്ഥത പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ആണ് ഇന്ത്യയിൽ പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് യാഹൂ അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ 20 വർഷമായി യാഹു ഇന്ത്യയിൽ ഉപയോക്താക്കൾക്ക് വാര്‍ത്താ സേവനങ്ങൾ നൽകുന്നുണ്ട്. പ്രീമിയം കണ്ടൻറിന് പുറമെ പ്രാദേശിക വാര്‍ത്തകളും യാഹൂ ലഭ്യമാക്കിയിരുന്നു.

Related Articles

Back to top button