Tech
Trending

ലോഗോ മാറ്റവുമായി ആമസോണും

ലോകത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണും ലോഗോ മാറ്റി.മുൻപത്തെ കമ്പനിയുടെ ലോഗോയ്ക്ക് അഡോൾ‌ഫ് ഹിറ്റ്‌ലറുടെ മീശയുമായി സാമ്യമുണ്ടെന്ന് പരിഹാസം ഉയർന്നിരുന്നു. ഇതോടെയാണ് കമ്പനി ലോഗോ മാറ്റിയത്.ആമസോണിന്റെ മൊബൈൽ ആപ്പിന്റെ ലോഗോയിലാണ് മാറ്റം വരുത്തിയത്.


അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആമസോണിന്റെ ലോഗോ മാറ്റുന്നത്.ഇക്കഴിഞ്ഞ ജനുവരിയുടെ തുടക്കത്തിലാണ് ഷോപ്പിങ് കാർട്ടിന്റെ രൂപമുള്ള ലോഗോയ്ക്ക് പകരം മറ്റൊരു ലോഗോ ആമസോൺ പരീക്ഷിച്ചത്. മുൻപത്തെ ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗത്തെയാണ് നിരവധി പേർ വിമർശിച്ചത്. ഇതോടെ ലോഗയിലെ നീല നിറത്തിലുള്ള ഭാഗത്തിന് നേരിയ മാറ്റം വരുത്തുകയായിരുന്നു. പരിഷ്ക്കരിച്ച ലോഗോയിൽ നീല ഭാഗം ഒരു പേപ്പർ മടക്കി വച്ചതുപോലെയാണ്.നേരത്തെ മറ്റൊരു ഓൺലൈൻ ഷോപ്പിങ് കമ്പനിയായ മിന്ത്രയുടെ ലോഗോയും വിമർശനങ്ങളെ തുടർന്ന് മാറ്റിയിരുന്നു.

Related Articles

Back to top button