Big B
Trending

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം വരുന്നത് യുഎഇയില്‍നിന്ന്

ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലേക്ക് (എഫ്.ഡി.ഐ.) ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്ന് വിദേശമന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.2017 നും 2021 നും ഇടയില്‍ ഏകദേശം 6,488.35 ദശലക്ഷം ഡോളര്‍ യു.എ.ഇ.യില്‍നിന്ന് ഇന്ത്യയില്‍ നിക്ഷേപമായി എത്തിയിട്ടുണ്ട്.യു.എ.ഇ.യില്‍ 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ട്. കഴിഞ്ഞ മാസങ്ങളില്‍ യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

യു.എ.ഇ. ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടക്കുന്നത്.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യു.എ.ഇ. 6488.55 മില്യണ്‍ യു.എസ്. ഡോളര്‍, സൗദി അറേബ്യ 3058 മില്യണ്‍, ഖത്തര്‍ 223.49 മില്യണ്‍, ബഹറിന്‍ 181.45 മില്യണ്‍, ഒമാന്‍ 109.25 മില്യണ്‍, കുവൈറ്റ് 37.91 മില്യണ്‍ യു.എസ്. ഡോളര്‍ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിക്ഷേപിക്കുന്ന എഫ്.ഡി.ഐ. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ എന്നിവയുമായുള്ള വ്യാപാരം വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 18.25 ശതമാനമാണ്.

Related Articles

Back to top button