
സമൂഹ മാധ്യമങ്ങളും മറ്റും വൈറലായ ഫ്രീക്കൻ വണ്ടിയുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് . നിയമങ്ങൾ ലംഘിച്ച് വാഹനം മോടി പിടിപ്പിച്ചതിനാണ് രജിസ്ട്രേഷൻ റദ്ദ് ചെയ്തതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഇസുസുവിൻറെ ഡി- മാക്സ് വി-ക്രോസ് വാഹനമാണ് നിയമവിരുദ്ധമായി മോടി പിടിപ്പിച്ചിരിക്കുന്നത്.KL17 R 80 എന്ന നമ്പറിലുള്ള വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദ് ചെയ്തത വിവരം മോട്ടോർവാഹനവകുപ്പ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

വാഹനത്തിലെ മോഡിഫിക്കേഷനുകൾ ഒഴിവാക്കി വാഹനം ഹാജരാക്കുന്നത് വരെയോ അല്ലെങ്കിൽ ആറു മാസം വരെയോ ആയിരിക്കും സസ്പെൻഷൻ. മോട്ടോർ വാഹന നിയമം സെക്ഷൻ 53(1) പ്രകാരം മൂവാറ്റുപുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറിണ് നടപടിയെടുത്തത്അനുവദിച്ചിരിക്കുന്ന ആറുമാസത്തിനുള്ളിൽ മോഡിഫിക്കേഷൻ ഒഴിവാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദ് ചെയ്യുമെന്നും വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. രൂപ മാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ പരക്കെ നടപടി എടുക്കുന്നതിനിടയിലാണ് ഈ നടപടി. കൂടാതെ വാഹനങ്ങൾ നിയമവിരുദ്ധമായി രൂപമാറ്റം ചെയ്യുന്നത് സുപ്രീം കോടതി വിലക്കിയിട്ടുമുണ്ട്.