
ഷവോമിയുടെ ഏറ്റവും പുതിയ സൂപ്പർഫാസ്റ്റ് വയർലെസ് ചാർജിങ് സങ്കേതികവിദ്യ കമ്പനി പ്രഖ്യാപിച്ചു. ഇത് നിലവിലെ പരമ്പരാഗത വയർഡ് ചാർജിങ് സാങ്കേതികവിദ്യയേക്കാൾ വേഗതയുള്ളതാണ്. ഇത് സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾക്ക് 80W ചാർജിങ് നൽകും. പുതിയ പ്രഖ്യാപനത്തോടെ ഈ സാങ്കേതികവിദ്യ ലോകത്തിലെ ഏറ്റവും വേഗതയേറിയ വയർലെസ് ചാർജിങായി മാറി. ഈ പുത്തൻ സാങ്കേതികവിദ്യയിലൂടെ വെറും 19 മിനിറ്റിൽ 4000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യാം.

80W MI വയർലെസ് ചാർജിങ് സാങ്കേതികവിദ്യയിൽ 4000 എംഎഎച്ച് ബാറ്ററി 1 മിനിറ്റിനുള്ളിൽ 10% ളായും 8 മിനിറ്റിനുള്ളിൽ 50% മായും 19 മിനിറ്റിനുള്ളിൽ 100 %മായും ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി ഒരു ബ്ലോക്ക് പോസ്റ്റിലൂടെ അറിയിച്ചു. താരതമ്യപ്പെടുത്തുമ്പോൾ, 2019 മുതലുള്ള 30W MI വയർലെസ് ചാർജിങ് സാങ്കേതികവിദ്യ സമാനമായ ബാറ്ററി 25 മിനിറ്റിനുള്ളിൽ 50 %വും 69 മിനിറ്റിനുള്ളിൽ 100 %വുമായാണ് ചാർജ് ചെയ്തിരുന്നത്.
ഈ സൂപ്പർഫാസ്റ്റ് വയർലെസ് ചാർജിങ് സാങ്കേതികവിദ്യക്ക് പുറമേ ഫോണുകൾക്ക് 120W ൽ കൂടുതൽ ചാർജ് നൽകാൻ കഴിയുന്ന പുത്തൻ വയർഡ് ഫാസ്റ്റ് ചാർജിങ് സ്റ്റാൻഡേർഡ് നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ സാങ്കേതികവിദ്യ കമ്പനിയുടെ അടുത്ത തലമുറയിലെ മുൻനിര സ്മാർട്ട്ഫോണുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.