Auto
Trending

വരവിനൊരുങ്ങി വോള്‍വോ XC90-യുടെ പെട്രോള്‍ പതിപ്പ്

സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോയുടെ പ്രീമിയം എസ്.യു.വി. മോഡലായ XC90-യുടെ പെട്രോൾ എൻജിൻ മൈൽഡ് ഹൈബ്രിഡ് മോഡൽ ഇന്ത്യൻ നിരത്തുകളിൽ എത്താനൊരുങ്ങുന്നതായി നിർമാതാക്കൾ അറിയിച്ചു. ഈ വാഹനത്തിന്റെ വരവോടെ ഇന്ത്യയിലെ വോൾവോയുടെ വാഹനനിര പൂർണമായും പെട്രോൾ എൻജിനിലേക്ക് മാറുമെന്നും കമ്പനി അറിയിച്ചു. വോൾവോയുടെ മറ്റ് രണ്ട് മോഡലുകളായ S90, XC60 എന്നിവ ഒക്ടോബറിൽ പെട്രോൾ എൻജിനിൽ പുറത്തിറങ്ങിയിരുന്നു.പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന XC90 പെട്രോൾ പതിപ്പ് 89.90 ലക്ഷം രൂപയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറും വിലയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.വോൾവോയുടെ അത്യാധുനിക ഫീച്ചറുകൾ ഒത്തിണങ്ങിയിട്ടുള്ള സ്കേലബിൾ പ്രോഡക്ട് ആർക്കിടെക്ചറിൽ (എസ്.പി.എ) പുറത്തിറങ്ങുന്ന ആദ്യ മോഡലായിരിക്കും XC90. ഏഴ് സീറ്റർ എസ്.യു.വിയായാണ് ഈ വാഹനം എത്തുകയെന്നാണ് വോൾവോ അറിയിച്ചിട്ടുള്ളത്. പെട്രോൾ എൻജിൻ സ്ഥാനം പിടിക്കുന്നതിനൊപ്പം ഡ്രൈവർ ഫ്രണ്ട്ലി ആകുന്നതിനായി കൂടുതൽ ഫീച്ചറുകൾ നൽകിയാണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. വാഹനത്തിന്റെ വേഗത, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫോൺ കോളുകൾ എന്നിവ ലഭ്യമാക്കുന്ന ഹെഡ്-അപ്പ്-ഡിസ്പ്ലേയാണ് ഇതിൽ പ്രധാനം. നാവിഗേഷൻ സംവിധാനവും ഇൻ കാർ എന്റർടെയ്ൻമെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീനും അകത്തളത്തിന്റെ സവിശേഷതയാണ്.പ്രീമിയം ഭാവമാണ് ഈ വാഹനത്തിന്റെ ക്യാബിനിനുള്ളത്. വുഡൻ, ക്രിസ്റ്റൽ, മെറ്റൽ തുടങ്ങിയ ഉയർന്ന മെറ്റീരിയലുകൾ ഉപയോഗിച്ചാണ് അകത്തളം ഡിസൈൻ ചെയ്തിട്ടുള്ളത്. ഇത് അത്യാഡംബര ഭാവമാണ് അകത്തളത്തിന് നൽകുന്നത്. ക്യാബിനുള്ളിൽ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെൻസറുകൾ നൽകിയിട്ടുള്ള പുതിയ അഡ്വാൻസ്ഡ് എയർ ക്ലീനൽ സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ അകത്തളത്തിനെ കൂടുതൽ മികച്ചതാക്കുന്നുണ്ട്. മറ്റ് ഫീച്ചറുകൾ നിലവിലുള്ള മോഡലിന് സമമാണ്.വോൾവോ XC90-യിൽ നൽകിയിരുന്ന 2.0 ലിറ്റർ ഡീസൽ എൻജിന് പകരമായായിരിക്കും പെട്രോൾ എൻജിൻ സ്ഥാനം പിടിക്കുക. 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർഡ്ജ് പെട്രോൾ എൻജിനായിരിക്കും XC90-യിൽ പുതുതായി നൽകുക. ഇതിനൊപ്പം 48 വോൾട്ട് ജനറേറ്റർ മോട്ടോറും നൽകുന്നുണ്ട്. ഈ എൻജിൻ 300 ബി.എച്ച്.പി. പവറും 420 എൻ.എം. ടോർക്കുമേകും.

Related Articles

Back to top button