Tech

സുനിൽ അബ്രഹാമിനെ ഡാറ്റാ പോളിസി ഡയറക്ടറായി നിയമിച്ച് ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്കിൽ ഇന്ത്യയുടെ ഡാറ്റാ പോളിസി ഡയറക്ടറായി സുനിൽ എബ്രഹാമിനെ നിയമിച്ചതായി ഫെയ്സ്ബുക്ക് അറിയിച്ചു. ഇന്ത്യയിലെ ടെക് പോളിസി വിഷയങ്ങളിൽ കമ്പനിയുടെ തീരുമാനങ്ങൾക്ക് നേതൃത്വം വഹിക്കുക അദ്ദേഹമായിരിക്കും. ഡാറ്റാ സ്വകാര്യത, ഉപഭോക്തൃ സംരക്ഷണം, പുതിയ ഉൽപ്പന്നങ്ങൾക്കുള്ള നവീകരണങ്ങൾ എന്നിവയിലെ പൊതുനയ മേഖലയിലെ പ്രധാന പങ്കാളികളുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ടാകും.

നെതർലാൻഡിലെ ആർട്ട്ഇസെഡ് യൂണിവേഴ്സിറ്റി ഫോർ ആർട്സിൽ ഒരു വർഷക്കാലം പ്രൊഫസറായിരുന്ന അദ്ദേഹം പിന്നീട് ഫേസ്ബുക്കിൽ ചേരുകയായിരുന്നു. ടെക്നോളജി പോളിസി രംഗത്തെ സുനിലിന്റെ അനുഭവവും ഡാറ്റാ പരിഷ്കരണങ്ങളെ കുറിച്ചുള്ള വിശാലമായ ഗവേഷണവും ഫെയ്സ്ബുക്കിന് അനുയോജ്യമാണെന്ന് നിയമനത്തെകുറിച്ച് ഫെയ്സ്ബുക്ക് പറഞ്ഞു.
ഇന്ത്യൻ, ആഗോള സിവിൽ സമൂഹത്തിൽ കാൽനൂറ്റാണ്ടോളം പരിചയമുള്ള അദ്ദേഹം 1998 ഓപ്പൺ ടെക്നോളജി സേവനദാതാക്കളായ മഹിതി ഇൻഫോടെക്കിന്റെ സഹസ്ഥാപകനാണ്. കൂടാതെ 2008 ൽ സെൻറർ ഫോർ ഇൻറർനെറ്റ് ആൻഡ് സൊസൈറ്റി എന്ന സ്ഥാപനം സ്ഥാപിച്ചു. ഫ്രീ/ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ അഭിഭാഷകനായിരുന്നു അദ്ദേഹം 2004 മുതൽ യു എൻ ഡി പി യുടെ ഇൻറർനാഷണൽ ഓപ്പൺസോഴ്സ് നെറ്റ്‌വർക്കിന്റെ സഹ മാനേജ്മെൻറ് ആരംഭിച്ച വിക്കിപീഡിയ പ്രസ്ഥാനത്തിൻറെ ഭാഗമായി.

Related Articles

Back to top button