Auto
Trending

പാചകവാതകത്തിന് 25 രൂപ വർധിച്ചു

പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്.ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില നിലവിൽ വന്നു. എൽപിജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എൽപിജി വിലവർധന സംബന്ധിച്ച് എണ്ണക്കമ്പനികൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവന്നേക്കും.

Related Articles

Back to top button