Auto
Trending

സ്ട്രോം ആർ 3 ഇലക്ട്രിക് കാർ വരുന്നു

ഇലക്ട്രിക് വാഹനങ്ങളെ ആവേശത്തോടെ സ്വീകരിക്കുന്ന ഇന്ത്യൻ നിരത്തുകളിലേക്ക് ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകൾ എത്തിക്കാനൊരുങ്ങുകയാണ് സ്ട്രോം. കമ്പനി 2018 പ്രദർശിപ്പിച്ച സ്ട്രോം ആർ 3 എന്ന ഇലക്ട്രിക് കാറിൻറെ ബുക്കിംഗ് ആരംഭിച്ചു. 10000 രൂപ അഡ്വാൻസ് ഈടാക്കി ബുക്കിംഗ് ആരംഭിച്ച ഈ വാഹനത്തിന് 5 ലക്ഷം രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് സൂചന.


ടു ഡോർ, ത്രീവീലർ ഇലക്ട്രിക് കാറായാണ് സ്ട്രോം ആർ 3 ഇന്ത്യൻ നിരത്തുകളിലെത്തുന്നത്. ഈ കാറിൽ മുന്നിൽ 2 ടയറുകളും പിന്നിൽ ഒന്നുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഷാർപ്പ് എഡ്ജുകൾ നൽകിയാണ് ഈ വാഹനത്തെ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് രൂപകൽപ്പന ചെയ്തിരിക്കുന്ന ഗ്രില്ല്, മുന്നിലെ വലിപ്പമുള്ള ബംബർ, എൽഇഡി ലൈറ്റുകൾ, ഡ്യുവൽ ടോൺ നിറങ്ങൾ, റിയർ സ്പോയിലർ, സൺ റൂഫ് തുടങ്ങിയവ നൽകിയാണ് വാഹനത്തിൻറെ എക്സ്റ്റീരിയറിനെ സുന്ദരമാക്കിയിരിക്കുന്നത്. രണ്ടു സീറ്റുകളാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. 7 ഇഞ്ച് വലിപ്പമുള്ള ഇൻഫർടൈൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോൾ, 20 ജിബി ഓൺബോർഡ് മ്യൂസിക് സ്റ്റോറേജ്, ടേൺ ബൈ ടേൺ നാവിഗേഷൻ, റിമോട്ട് കീലെസ് എൻട്രി തുടങ്ങിയവയും ഇൻറീരിയറിൽ ഒരുക്കിയിട്ടുണ്ട്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിംഗ് റോഡുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ലിഥിയം അയൺ ബാറ്ററിക്കൊപ്പം 20 ബിഎച്ച്പി പവറും 90 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും ഈ വാഹനത്തിൽ പ്രവർത്തിക്കുക. ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകുന്നത്.

Related Articles

Back to top button